Kerala

കൊച്ചി വാട്ടര്‍ മെട്രോ ജനുവരിയിൽ പ്രവര്‍ത്തനം ആരംഭിക്കും; കേരളത്തിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു

Kochi Water Metro to start operations in January; Kerala's dream is coming true

കൊച്ചി: വാട്ടര്‍ മെട്രോ എന്ന കേരളത്തിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു. ജനുവരിയിൽ ആദ്യ വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിയ്ക്കുന്ന രീതിയിൽ നിര്‍മാണ പ്രവര്‍ത്തനങ്ങൾ പുരോഗമമിയ്ക്കുകാണ്. കൊച്ചി മെട്രോ റെയിൽ ആണ് വാട്ടര്‍ മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നത് കൊച്ചി മെട്രോ റെയിലിൻെറ സ്റ്റേഷനുകൾക്ക് സമാനമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഷനുകളും ടിക്കറ്റിങ് സംവിധാനവും ഒക്കെയാണ് വാട്ടര്‍ മെട്രോയ്ക്കും ഒരുക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകൾ. കൊച്ചി കപ്പൽ ശാലയാണ് വാട്ടര്‍ മെട്രോയ്ക്കായി ആദ്യ ബോട്ട് നിര്‍മിച്ച് നൽകുന്നത്. 100 പേര്‍‍ക്ക് യാത്ര ചെയ്യാവുന്ന ബോട്ട് ഡിസംബറിൽ എത്തിയേക്കും.

അടുത്ത നാലു ബോട്ടുകൾ നിര്‍മാണം പൂര്‍ത്തിയാക്കി മാര്‍ച്ചിൽ എത്തും. 100 പേര്‍ക്ക് യാത്ര ചെയ്യാവുന്ന 23 ബോട്ടുകളുടെ സര്‍വീസ് തുടങ്ങാൻ ആണ് തീരുമാനം. 50പേര്‍ക്ക് സഞ്ചരിയ്ക്കാവുന്ന 50-ൽ അധികം ബോട്ടുകളും സര്‍വീസ് തുടങ്ങും. 678 കോടി രൂപയോളം ആണ് നിര്‍മാണ ചെലവ്. പദ്ധതിയുടെ മൊത്തം ചെലവായി കണക്കു കൂട്ടുന്നത് 810 കോടി രൂപയാണ്. ബോട്ടുകളുടെ റിപ്പയറിങ്ങിന് ആവശ്യമായ ബോട്ട്‍യാഡ് കിൻഫ്രയിൽ സ്ഥാപിയ്ക്കും. 18 വ്യത്യസ്ത റൂട്ടുകളിൽ ആയി 38 സ്റ്റേഷനുകളുടെ നിര്‍മാണം ആണ് തുടങ്ങുന്നത്. കൊച്ചി മെട്രോയുമായി ബന്ധിപ്പിച്ച് നടത്തുന്ന വാട്ടര്‍ മെട്രോ പദ്ധതിയ്ക്ക് കൊച്ചി നഗര ഗതാഗതത്തെ പൊതു സംവിധാനത്തിന് കീഴിൽ കൊണ്ടു വരിക എന്ന ലക്ഷ്യം കൂടെയുണ്ട്. ഘട്ടം ഘട്ടമായി ആകും വാട്ടര്‍ മെട്രോ നിര്‍മാണം പൂര്‍ത്തീകരിയ്ക്കുക. ആദ്യ ഘട്ടത്തിൽ ഏഴു റൂട്ടുകളിൽ ആകും സര്‍വീസ് എന്നാണ് സൂചന.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button