ദോഹ: ഖത്തർ കെ എം സി സി മലപ്പുറം ജില്ലാ കമ്മറ്റി യൂത്ത് വിങ്ങിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന നേതൃപഠന പരിശീലന പരിപാടിയായ ലീഡ് പ്രോഗ്രാമിന്റെ ഇരുപത്തി ഒന്നാമത്തെ സെഷൻ ഓൺലൈൻ മീറ്റിങ് പ്ലാറ്റ് ഫോമായ സൂം വഴി വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ നടക്കും.
യൂത്ത്ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി കെ സുബൈർ, സക്കീർ ഹുസൈൻ മാളിയേക്കൽ, സഫീർ പാലപ്പെട്ടി, മുനീർ പട്ടർകടവ് എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും.
പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന മലപ്പുറം ജില്ലയിലെ കെ എം സി സി പ്രവർത്തകർക്ക് 66878381 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്