കെ എം സി സി ഗ്രീൻ ടീൻസ് ടാലന്റ് ഹണ്ട് വിജയികളെ പ്രഖ്യപിച്ചു.
KMCC Green Teens Talent Hunt Announces Winners
ദോഹ: ഖത്തർ കെ എം സി സി വിദ്യാർത്ഥി വിഭാഗമായ ഗ്രീൻ ടീൻസ് ഖത്തർ ദേശീയ ദിനത്തോട് അനുബന്ധിച്ച് ടാലന്റ് ഹണ്ട് എന്ന പേരിൽ നടത്തിയ ഇംഗ്ലീഷ് പ്രസംഗ മൽസരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു.
13 ഇന്ത്യൻ സ്കൂളുകളിൽ നിന്നായി തെരഞ്ഞെടുത്തയച്ച നൂറോളം വിദ്യാർത്ഥികൾ മൽസരത്തിൽ പങ്കെടുത്തു.
എല്ലാ വിദ്യാർത്ഥികളും മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്.
സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയത് ഷാരിഖ് അഹമദ് വെങ്ങശേരി (രാജഗിരി പബ്ലിക്ക് സ്കൂൾ ) , രണ്ടാം സ്ഥാനം ലക്ഷിമി സതീഷൻ (ബിർല പബ്ലിക്ക് സ്കൂൾ ) , മൂന്നാം സ്ഥാനം നേടിയത് സൗമ്യ ടിബ്രിവാൽ (ഡി പി എസ് മേഡോൺ ഇന്ത്യൻ സ്കൂൾ) , പ്രോത്സാഹനങ്ങൾ നേടിയവർ , രക്ഷിക അരങ്ങ സ്വാമി മുത്തുകുമാർ (ബിർല പബ്ലിക്ക് സ്കൂൾ) , സ്നേഹ ടോം ( ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ) , ശ്രേയ ശരവണൻ (ഐഡിയൽ ഇന്ത്യൻ സ്കൂൾ )
ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയത് , അഫ്രീന മക്സൂദ് (ബിർല പബ്ലിക്ക് സ്കൂൾ ) , രണ്ടാം സ്ഥാനം ദിയാന നൗറിൻ ( നോബ്‌ൾ ഇൻ്റർനാഷണൽ സ്കൂൾ ) , മൂന്നാം സ്ഥാനം ആയിശ ഫാത്തിമ ബഷീർ (എംഇഎസ് ഇന്ത്യൻ സ്കൂൾ )
പ്രോത്സാഹന സമ്മാനങ്ങൾ നേടിയവർ , ക്രിസ് ലിൻസൻ (ദോഹ മോഡേർൺ ഇന്ത്യൻ സ്കൂൾ ) , തീർത്ത നായർ (പേൾ സ്കൂൾ ) , സിയാ ഫാത്തിമ റാസിക് (ഡിപി എസ് മോഡേൺ ഇന്ത്യൻ സ്കൂൾ )
ടാലന്റ് ഹണ്ട് മൽസരത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങളിൽ കവിതാ പാരായണം, ചിത്ര രചന എന്നീ മൽസരങ്ങൾ കൂടി നടത്തുന്നതാണ്.
വിജയികൾക്കും, പങ്കെടുത്ത സ്കൂളുകൾക്കും ഖത്തർ കെ എം സി സി ഗ്രീൻ ടീൻസിന്റെ അഭിനന്ദനങ്ങൾ നേരുന്നതായി ഭാരവാഹികൾ അറിയിച്ചു.
ഒന്നാം സമ്മാനം(സീനിയർ) ഷാരിഖ് അഹമദ് വെങ്ങശേരി (രാജഗിരി പബ്ലിക്ക് സ്കൂൾ )
രണ്ടാം സമ്മാനം (സീനിയർ) ലക്ഷിമി സതീഷൻ (ബിർല പബ്ലിക്ക് സ്കൂൾ )
മൂന്നാം സമ്മാനം (സീനിയർ) സൗമ്യ ടിബ്രിവാൽ (ഡി പി എസ് മേഡോൺ ഇന്ത്യൻ സ്കൂൾ) ,
ഒന്നാം സമ്മാനം (ജൂനിയർ) അഫ്രീന മക്സൂദ് (ബിർല പബ്ലിക്ക് സ്കൂൾ )
രണ്ടാം സമ്മാനം (ജൂമിയർ) ദിയാന നൗറിൻ ( നോബ്‌ൾ ഇൻ്റർനാഷണൽ സ്കൂൾ )
മൂന്നാം സമ്മാനം (ജൂനിയർ) ആയിശ ഫാത്തിമ ബഷീർ(എംഇഎസ് ഇന്ത്യൻ സ്കൂൾ )