Qatar
കെ.എം.സി.സി ബാഡ്മിന്റൺ ടൂർണമെന്റ്റ്: ചാലിയാർ ദോഹ ജേഴ്‌സി പ്രകാശനം ചെയ്തു
KMCC Badminton Tournament: Chaliyar Doha Jersey Released
ദോഹ: ഖത്തർ കെഎംസിസി സ്റ്റേറ്റ് സ്‌പോർട്സ് വിംഗ് സംഘടിപ്പിക്കുന്ന ഒന്നാമത് അഖിലേന്ത്യാ ബാഡ്മിന്റൺ ടൂർണമെന്റിനുള്ള ചാലിയാർ ദോഹ ടീമിന്റെ ജേഴ്‌സി പ്രകാശനം ചെയ്തു. അൽഉദൈദ് കാർ ആക്സസറീസും ഫാർമ കെയറും ചേർന്നാണ് ചാലിയാർ ദോഹ ടീമിനെ സ്പോൺസർ ചെയ്യുന്നത്. ചടങ്ങിൽ ചാലിയാർ ദോഹ ഭാരവാഹികളായ അബ്ദുൽ ലത്തീഫ് ഫറോക്, സമീൽ അബ്ദുൽ വാഹിദ് ചാലിയം, കേശവ്ദാസ് നിലംബൂർ, അൽ ഉദൈദ് ഗ്രൂപ്പ് ചെയർമാൻ ജാബിർ ബേപ്പൂർ, ചാലിയാർ ദോഹ സഹഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
ഷഫീക് അറക്കൽ