സൗദിയില്‍ ട്രാഫിക്ക് പിഴയില്‍ ഇളവ് നല്‍കി രാജാവും കിരീടാവകാശിയും
King and Crown Prince eased traffic fines in Saudi Arabia
Malayalam News King and Crown Prince eased traffic fines in Saudi Arabia
ജിദ്ദ: ട്രാഫിക് പിഴകള്‍ക്ക് വലിയ ഇളവ് പ്രഖൃാപിച്ച് സൗദി അറേബൃ. 2024 ഏപ്രില്‍ 18-ന് മുമ്പ് ഈടാക്കുന്ന ട്രാഫിക് പിഴകളില്‍ 50% ഇളവ് പ്രഖൃാപിച്ചു. അതേസമയം ഏപ്രില്‍ 18-ന് ശേഷം രേഖപ്പെടുത്തുന്ന പിഴകള്‍ക്ക് 25 ശതമാനവും ഇളവ് അനുവദിക്കും. സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസിസ് രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ഇത് സംബന്ധിച്ച ഉത്തരവ് പ്രഖ്യാപിച്ചു.
സാമ്പത്തിക മന്ത്രാലയത്തിന്റെയും സൗദി ഡാറ്റ ആന്‍ഡ് ആര്‍ട്ടിഫിഷൃല്‍ ഇന്റലിജന്‍സ് അതോറിറ്റിയും സംയുക്തമായി ട്രാഫിക് പിഴകള്‍ക്കുള്ള ഇളവ് നടപ്പാക്കും. എന്നാല്‍ നിലവിലുള്ള പിഴകള്‍ ആറ് മാസത്തിനുള്ളില്‍ അടച്ചു തീര്‍ക്കണം. പിഴകള്‍ വെവ്വേറെയായോ ഒന്നിച്ചോ അടക്കാവുന്നതാണ്. പൊതുസുരക്ഷയെ ബാധിക്കുന്ന കേസുകളിലുള്ള പിഴകള്‍ക്ക് ആനുകൂലൃം ഉണ്ടാവില്ല. പിഴ അടക്കാത്തവരുടെ വാഹനം പിടിച്ചെടുക്കും. പൊതു സുരക്ഷ ഉറപ്പാക്കാനും നിയമലംഘനങ്ങള്‍ ഒഴിവാക്കാനും എല്ലാ റോഡ് ഉപയോക്താക്കളും ട്രാഫിക് നിയമങ്ങള്‍ പാലിക്കണമെന്നും മന്ത്രാലയം അഭൃര്‍ത്ഥിച്ചു.