India

ഒരു തുള്ളി പോലും കളയാതെ കേരളം; 44.78 ലക്ഷം ഡോസ് വാക്‌സിൻ പാഴാക്കി സംസ്ഥാനങ്ങൾ

Kerala without missing a single drop; States waste 44.78 lakh doses of vaccine

ന്യൂഡൽഹി: കേന്ദ്ര സർക്കാർ വിതരണം ചെയ്‌ത് കൊവിഡ്-19 വാക്‌സിൻ പാഴാക്കാതെ ഉപയോഗിച്ച സംസ്ഥാനം കേരളമാണെന്ന് റിപ്പോർട്ട്. തമിഴ്‌നാടാണ് ഏറ്റവുമധികം വാക്‌സിൻ പാഴാക്കിയതെന്നും വിവരവകാശ രേഖകൾ പ്രകാരമുള്ള റിപ്പോർട്ടിൽ എൻ‌ഡി‌ടി‌വി വ്യക്തമാക്കുന്നു.

രാജ്യത്ത് വാക്‌സിൻ വിതരണം ആരംഭിച്ചതിന് ശേഷം ഏപ്രിൽ 11 വരെയുള്ള കണക്കുകൾ പ്രകാരമാണ് വാക്‌സിൻ പാഴാക്കാതെ ഉപയോഗിച്ച സംസ്ഥാനമായി കേരളം മാറിയത്. വാക്‌സിൻ ഡോസുകളുടെ 23 ശതമാനം പാഴായെന്നാണ് കണക്ക്. കൊവിഡ് വാക്‌സിൻ്റെ ഒരു വയലിൽ 10 ഡോസ് ആണുള്ളത്. ഒരു വയലിൽ തുറന്ന് കഴിഞ്ഞാൽ നാല് മണിക്കൂറിനുള്ളിൽ 10 ഡോസും ഉപയോഗിക്കണം.

വാക്‌സിൻ ക്ഷാമം തുടരുന്നതിനിടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ ഇത്തരത്തിൽ നഷ്‌ടമായത് 44.78 ലക്ഷം ഡോസുകളാണ്. ഏപ്രിൽ 11വരെ രാജ്യത്താകെ വിതരണം ചെയ്‌തത് 10.34 കോടി കൊവിഡ് വാക്‌സിനുകളാണ്.

കേരളത്തെ കൂടാതെ പശ്ചിമ ബംഗാൾ, ഹിമാചൽ പ്രദേശ്, മിസോറാം, ഗോവ എന്നീ സംസ്ഥാനങ്ങാളും കേന്ദ്ര ഭരണ പ്രദേശങ്ങളായ ആൻഡമാൻ – നിക്കോബാർ, ലക്ഷദ്വീപ്, ദമൻ ദിയു എന്നീ ദ്വീപ് സമൂഹങ്ങളും കൊവിഡ് വാക്‌സിൻ മികച്ച രീതിയിൽ ഉപയോഗിച്ചു.

തമിഴ്‌നാട് പാഴാക്കിയത് 12.10 ശതമാനം കൊവിഡ് വാക്‌സിനാണ്. ഹരിയന 9.74 ശതമാനം, പഞ്ചാബ് 8.12 ശതമാനം, മണിപ്പൂർ 7.8 ശതമാനം, തെലങ്കാന 7.55 ശതമാനം എന്നീ സംസ്ഥാനങ്ങളാണ് വാക്‌സിൻ കൂടുതലായി പാഴാക്കിയത്.

ഔദ്യോഗിക കണക്കുകൾ പ്രകാരം തിങ്കളാഴ്‌ച വൈകുന്നേരം വരെ ഇന്ത്യയിൽ 12.69 കോടിയിലധികം പേർക്ക് കൊവിഡ് വാക്‌സിൻ നൽകി. മെയ് ഒന്നു മുതൽ 18 വയസ് കഴിഞ്ഞ എല്ലാവർക്കും കൊവിഡ് വാക്സിൻ നൽകാനാണ് തീരുമാനം. കൊവിഡ് വാക്സിനേഷൻ മൂന്നാംഘട്ടത്തിന്‍റെ ഭാഗമായാണ് പ്രഖ്യാപനം. മൂന്നാംഘട്ടത്തിൽ വാക്സിൻ വിതരണം ഉദാരമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെയാണ് വാക്സിനേഷൻ ഉദാരമാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button