Kerala

സംസ്ഥാനത്ത് ചൂടിന് ശമനമില്ല; വേനല്‍മഴയ്ക്ക് സാധ്യത

Kerala Weather Update March 27 Summer Rain and High temperature alert by IMD | Kerala Weather Update

Kerala Weather Update

സംസ്ഥാനം ചുട്ടു പൊള്ളുകയാണ്. കേരളത്തില്‍ ഉയര്‍ന്ന താപനില തുടരുന്ന സാഹചര്യത്തില്‍  10 ജില്ലകളില്‍  താപനില മുന്നറിയിപ്പ് നൽകിയിരിയ്ക്കുകയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

നിലവില്‍ ഏറ്റവും കൂടുതല്‍ താപനില റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത് തൃശൂരിലാണ്. പ്രദേശത്തെ നിലവിലെ സാഹചര്യങ്ങള്‍ ഏറെ മോശമായിരിക്കുകയാണ്. അധികം വൈകാതെ ജില്ലയില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിലേക്ക് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ആളുകളോട് ജാഗ്രത പാലിക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്നു.

കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, പത്തനംതിട്ട ജില്ലയിൽ ഉയർന്ന താപനില 38°C വരെയും, കോട്ടയം, എറണാകുളം, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, ആലപ്പുഴ, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇത് സാധാരണ താപനിലയേക്കാളും 2 – 4 °C കൂടുതലാണ്.

അതേസമയം, കടുത്ത ചൂടില്‍ നിന്നും ആശ്വാസം നല്‍കാന്‍ വേനല്‍ മഴ എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പില്‍ പറയുന്നത്.അടുത്ത അഞ്ച് ദിവസം സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ മഴ ലഭിക്കും. അടുത്ത 5 ദിവസത്തേയ്ക്ക് അതായത്,  മാർച്ച് 30 വരെ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ മഴ ലഭിക്കാം.  ഇന്ന് ആലപ്പുഴയിലും എറണാകുളത്തുമാണ് മഴ സാധ്യത പ്രവചിച്ചിരിക്കുന്നത്.

ഉയർന്ന താപനിലയും ഈർപ്പമുള്ള അന്തരീക്ഷവും മലയോര മേഖലകളിലൊഴികെ സംസ്ഥാനത്തെ മറ്റ് പ്രദേശങ്ങളില്‍ ആളുകള്‍ക്ക് ഏറെ അസ്വസ്ഥതയാണ് സൃഷ്ടിക്കുന്നത്.  ഈ പ്രത്യേക കാലാവസ്ഥയില്‍ ആരോഗ്യ കാര്യത്തില്‍ ജാഗ്രത പാലിക്കണം എന്ന് ആരോഗ്യ വകുപ്പ് കൂടെക്കൂടെ മുന്നറിയിപ്പ് നല്‍കുന്നു.

<https://zeenews.india.com/malayalam/kerala/kerala-weather-update-march-27-summer-rain-and-high-temperature-alert-by-imd-190664

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button