എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99.69 വിജയശതമാനം, 71,831 പേർക്ക് മുഴുവൻ എ പ്ലസ്
kerala sslc result 2024 declared check kerala class 10th result website link steps to download here Malayalam News
kerala sslc result 2024 declared check kerala class 10th result website link steps to download here Malayalam News
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് മന്ത്രി എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചത്. ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി ഫലങ്ങളും പ്രഖ്യാപിച്ചു. എസ്എസ്എൽസി റെഗുലർ വിഭാഗത്തിൽ 4,27,153 വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. ഇതിൽ 4,25,563 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്.
ഇത്തവണത്തെ എസ്എസ്എൽസി വിജയശതമാനം 99.69 ആണ്. വിജയ ശതമാനത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ നേരിയ കുറവ് ഉണ്ട്. കഴിഞ്ഞ വർഷം 99.70 ആയിരുന്നു വിജയശതമാനം. ഈ വർഷം 71, 831 പേർക്കാണ് മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിച്ചത്. എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചവരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ വർധനവുണ്ട്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ എ പ്ലസ് നേടിയത്.
മലപ്പുറത്ത് 4,934 പേർ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. കൂടുതൽ വിജയശതമാനം കോട്ടയത്താണ് (99.92). ഏറ്റവും കുറവ് വിജയശതമാനം തിരുവനന്തപുരം ജില്ലയിലാണ് (99.08). പാലാ വിദ്യാഭ്യാസ ജില്ലയിലാണ് 100 ശതമാനം വിജയമുള്ളത്. 892 സർക്കാർ സ്കൂളുകൾ 100 ശതമാനം വിജയം നേടി. മെയ് 28 മുതൽ ജൂൺ ആറ് വരെയാണ് സേ പരീക്ഷ നടത്തുക. പരമാവധി മൂന്ന് വിഷയങ്ങൾക്കാണ് സേ പരീക്ഷ എഴുതാൻ സാധിക്കുക.
<https://zeenews.india.com/malayalam/kerala/kerala-sslc-result-2024-declared-check-kerala-class-10th-result-website-link-steps-to-download-here-195348