തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുന്നറിയിപ്പുമായി കേരളാ പോലീസ്. വോട്ട് ചെയ്യാനെത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പോലീസ് അറിയിച്ചിരിക്കുന്നത്.
തദ്ദേശ തെരെഞ്ഞെടുപ്പ്, വോട്ടെടുപ്പിന് പാലിക്കേണ്ട കാര്യങ്ങൾ
- കൊറോണക്കാലത്തെ തെരെഞ്ഞെടുപ്പാണ്. വോട്ട് ചെയ്യാനെത്തുമ്പോൾ കോവിഡ് പ്രോട്ടോകോൾ പാലിക്കാൻ മറക്കരുത്.
- വോട്ട് ചെയ്യുന്നതിന് മുമ്പും ശേഷവും കൈകൾ സാനിറ്റൈസ് ചെയ്യുക.
- പോളിംഗ് ബൂത്തിൽ ഒപ്പിടാനായി സ്വന്തമായി പേന കരുതുക.
- വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിന് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുമായി സഹകരിക്കണം.
- സമ്മതിദായകർ ഒഴികെ നിയമാനുസൃതമായ പാസില്ലാത്ത ആരും ബൂത്തുകളിൽ പ്രവേശിക്കാൻ പാടില്ല.
- ബൂത്തുകൾക്ക് സമീപം രാഷ്ട്രീയ കക്ഷികളും സ്ഥാനാർത്ഥികളും നിർമ്മിക്കുന്ന ക്യാമ്പിന്റെ പരിസരം എന്നിവിടങ്ങളിൽ ആൾക്കൂട്ടം ഒഴിവാക്കണം.
- വിതരണം ചെയ്യുന്ന സ്ലിപ്പുകൾ വെള്ളക്കടലാസിൽ ആകണം. അവയിൽ സ്ഥാനാർത്ഥിയുടെയോ കക്ഷിയുടെയോ പേരോ ചിഹ്നമോ പാടില്ല.
- ത്രിതല പഞ്ചായത്തിൽ പോളിംഗ് സ്റ്റേഷന്റെ 200ഉം നഗരസഭയിൽ 100 മീറ്റർ പരിധിയിലും രാഷ്ട്രീയ കക്ഷികളുടെ പേരോ, ചിഹ്നമോ ആലേഖനം ചെയ്ത മാസ്ക് ഉപയോഗിക്കരുത്.
- വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുമ്പുള്ള 48 മണിക്കൂറിലും വോട്ടെണ്ണുന്ന ദിവസവും മദ്യം നൽകുകയോ വിതരണം നടത്തുകയോ ചെയ്യരുത്.
- വാഹനങ്ങൾ ഉപയോഗിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണം പാലിക്കണം. പെർമിറ്റ് വാഹനങ്ങളിൽ പ്രദർശിപ്പിക്കണം.
- വോട്ട് എന്ന അവകാശം ഉപയോഗപ്പെടുത്തുക സുരക്ഷിതമായിട്ട്.