ചരിത്രപരമായ തീരുമാനവുമായി കലാമണ്ഡലം; മോഹിനിയാട്ടത്തിൽ ആൺകുട്ടികൾക്ക് പ്രവേശനം, മൂന്ന് കോഴ്സുകൾ കൂടി ആരംഭിക്കും
Kerala kalamandalam with historic decision decide to give admission for boys in mohiniyattam | Kerala Kalamandalam
Kerala kalamandalam with historic decision decide to give admission for boys in mohiniyattam | Kerala Kalamandalam
തൃശൂർ: ചരിത്രപരമായ തീരുമാനവുമായി കേരള കലാമണ്ഡലം. ലിംഗഭേദമന്യേ മോഹിനിയാട്ടത്തിൽ എല്ലാ കുട്ടികൾക്കും പ്രവേശനം ഉറപ്പാക്കും. വൈകിപ്പോയെങ്കിലും മാറ്റത്തിന്റെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷമെന്ന് ഭരണസമിതി അംഗങ്ങൾ പറഞ്ഞു. മോഹിനിയാട്ടത്തിൽ ആൺകുട്ടികൾക്ക് പ്രവേശനമില്ലാതിരുന്നതിൽ മാറ്റം വരണം എന്ന ആവശ്യം ഉയർന്നതിന് പിന്നാലെയാണ് കലാമണ്ഡലത്തിന്റെ തീരുമാനം.
കലാരൂപങ്ങളിലെ ലിംഗവിവേചനം ചൂണ്ടിക്കാട്ടി ഇതിനോടകം തന്നെ പലരും മുന്നോട്ട് വന്നിരുന്നു. സത്യഭാമയുടെ വർണ അധിഷേപം ഉൾപ്പെടെ ചർച്ചയായപ്പോഴാണ് ഭരണസമിതി യോഗം ചേരാൻ തീരുമാനിച്ചത്. പുതിയ ഭരണ സമിതി അംഗങ്ങളെ കൂടെ ഉൾപ്പെടുത്തി ചേർന്ന ആദ്യ യോഗത്തിലാണ് ആൺകുട്ടികൾക്കും മോഹിനിയാട്ടത്തിന് പ്രവേശനം ഉറപ്പാക്കുന്നതിനുള്ള തീരുമാനം ഉണ്ടായത്.
ലിംഗഭേദമന്യേ എല്ലാ ഡിപ്പാർട്ടുമെന്റുകളിലും വിദ്യാർഥികൾക്ക് പ്രവേശനം ഉറപ്പാക്കുമെന്ന് വൈസ് ചാൻസലർ ബി അനന്തകൃഷ്ണൻ പറഞ്ഞു. കഥകളി പോലെ മറ്റ് ഡിപ്പാർട്ട്മെന്റുകളിൽ പെൺകുട്ടികൾക്ക് നേരത്തെ പ്രവേശനം ഉണ്ടായിരുന്നു. ലിംഗ വിവേചനം അവശേഷിച്ചത് മോഹിനിയാട്ടത്തിൽ മാത്രമാണ്.
വൈകിപ്പോയെങ്കിലും മാറ്റത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഭരണ സമിതി അംഗങ്ങൾ പറഞ്ഞു. കൂടാതെ പുതിയ മൂന്ന് കോഴ്‌സുകളും തുടങ്ങാൻ കലാമണ്ഡലം ഭരണസമിതി യോഗത്തിൽ തീരുമാനിച്ചു. ഓരോ ഡിപ്പാർട്ടുമെന്റുകളിലേക്കും കുട്ടികളുടെ അഭിരുചിക്ക് അനുസരിച്ചാണ് അഡ്മിഷൻ നൽകുക.
<https://zeenews.india.com/malayalam/kerala/kerala-kalamandalam-with-historic-decision-decide-to-give-admission-for-boys-in-mohiniyattam-190728