വിവേചനത്തിന് അവസാനം; കലാമണ്ഡലത്തിൽ മോഹിനിയാട്ടത്തിന് ആൺകുട്ടികൾക്കും പ്രവേശനം നൽകുമെന്ന് വിസി
Kerala Kalamandalam to open doors for males to learn Mohiniyattam conduct a meeting today for decision | Kerala Kalamandalam

Kerala Kalamandalam to open doors for males to learn Mohiniyattam conduct a meeting today for decision | Kerala Kalamandalam
തൃശൂർ: മോഹിനിയാട്ടത്തിന് ആൺകുട്ടികൾക്കും പ്രവേശനം അനുവദിക്കുമെന്ന് കലാമണ്ഡലം വൈസ് ചാൻസലർ ഡോ. അനന്തകൃഷ്ണൻ. ബുധനാഴ്ച ചേരുന്ന ഭരണസമിതി യോഗത്തിൽ ഇത് സംബന്ധിച്ച് ചർച്ച നടക്കുമെന്നും തീരുമാനമെടുക്കുമെന്നും വിസി അറിയിച്ചു. കലാമണ്ഡലം എക്കാലത്തും ഉയർത്തിപ്പിടിക്കുന്ന ആശയമാണ് ലിംഗസമത്വം. ഇതിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും വിസി പറഞ്ഞു.
ഭരണസമിതിയിലെ എല്ലാ അംഗങ്ങളുടെയും നിലപാടുകൾ കേട്ട ശേഷമായിരിക്കും തീരുമാനത്തിലെത്തുകയെന്നും വൈസ് ചാൻസലർ പറഞ്ഞു.
ഭരണസമിതി അംഗങ്ങളിൽ ഭൂരിഭാഗം പേർക്കും ആൺകുട്ടികൾക്ക് പ്രവേശനം നൽകണമെന്ന നിലപാടാണുള്ളത്. ഭരണസമിതിയിൽ ഡോ. നീനാ പ്രസാദ് ഉൾപ്പെടെ നാല് സർക്കാർ നോമിനികൾ ബുധനാഴ്ച ചുമതലയേൽക്കും. ഇതിന് ശേഷമായിരിക്കും ഭരണസമിതി യോഗം ചേരുക.
കേരള കലാമണ്ഡലത്തിൽ എട്ടാംക്ലാസ് മുതൽ പിജി വരെ മോഹിനിയാട്ടം പഠിക്കാൻ അവസരമുണ്ട്. നൂറിലേറെ വിദ്യാർഥിനികളാണ് പത്തിലേറെ കളരികളിൽ ചുവടുറയ്ക്കുന്നത്. അതിനാൽ, അധിക തസ്തിക സൃഷ്ടിക്കേണ്ട ആവശ്യം നിലവിലില്ല. ആൺകുട്ടികൾക്ക് മോഹിനിയാട്ടം പഠിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കാൻ ഇത് തടസമാകില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തടസമായാൽ മാത്രം തെരഞ്ഞെടുപ്പിന് ശേഷം തീരുമാനമെടുക്കുമെന്നും സമിതി വ്യക്തമാക്കി.
<https://zeenews.india.com/malayalam/kerala/kerala-kalamandalam-to-open-doors-for-males-to-learn-mohiniyattam-conduct-a-meeting-today-for-decision-190665