കേരളാ ഹൈക്കോടതിയിലെ ആദ്യ മലയാളി വനിതാ ചീഫ് ജസ്‌റ്റീസ് കെകെ ഉഷ അന്തരിച്ചു; 81വയസായിരുന്നു
Kerala High Court's first Malayalee woman Chief Justice KK Usha passes away He was 81 years old
കൊച്ചി: ചീഫ് ജസ്‌റ്റീസായ ആദ്യ മലയാളി വനിത ജസ്‌റ്റീസ് കെകെ ഉഷ(81) അന്തരിച്ചു. കൊച്ചിയിൽ വെച്ചാണ് അന്ത്യം. 2000-2001 കാലയളവിൽ കേരളാ ഹൈക്കോടതി ചീഫ് ജസ്‌റ്റീസായിരുന്ന അവർ. 1991 മുതൽ 2001വരെ ഹൈക്കോടതിയിൽ പ്രവർത്തിച്ചു. Also Read: അഭിഭാഷകയായി പ്രവർത്തിച്ച ശേഷം ജഡ്‌ജിയാകുകയും ചീഫ് ജസ്‌റ്റീസാകുകയും ചെയ്‌ത ആദ്യ വനിതയാണ് ഉഷ. 1961ൽ ആണ് അഭിഭാഷകവൃത്തി ആരംഭിച്ചത്.
1979ൽ കേരളാ ഹൈക്കോടതിയിൽ സർക്കാർ പ്ലീഡറായി നിയമിതയായി. 1991 ഫെബ്രുവരി 25മുതൽ 2001ജൂലൈ മൂന്നുവരെ ഹൈക്കോടതിയിൽ ജഡ്‌ജിയും ചീഫ് ജസ്‌റ്റീസുമായിരുന്നു. ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ശേഷം 2001മുതൽ 2004വരെ ഡൽഹി ആസ്ഥാനമായുള്ള കസ്‌റ്റംസ്, എക്‌സൈസ്, സർവീസ് ടാക്‌സ് അപ്പലേറ്റ് ട്രൈബ്യൂണൽ പ്രസിഡൻ്റായിരുന്നു.
ഉഷയുടെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. നീതിന്യായ മേഖലയ്ക്ക് വലിയ സംഭാവന നൽകിയ ജഡ്‌ജിയും അഭിഭാഷകയുമായിരുന്നു ജസ്‌റ്റീസ് ഉഷ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സൗമ്യമായ പെരുമാറ്റവും സമഭാവനയോടെയുള്ള ഇടപെടലും അവരുടെ മറ്റൊരു സവിശേഷതയായിരുന്നു. സ്ത്രീകളുടെ പ്രശ്‌നങ്ങളിൽ സ്ത്രീപക്ഷ കാഴ്‌ചപ്പാടോടെ അവർ നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.