Kerala Gold Price Today മീന മാസത്തിലെ ചുട്ട് പൊള്ളുന്ന വേനലിനെക്കാളും പൊള്ളുന്നതിപ്പോൾ സ്വർണവിലയാണ്
Kerala Gold Price Today
മീന മാസത്തിലെ ചുട്ട് പൊള്ളുന്ന വേനലിനെക്കാളും പൊള്ളുന്നതിപ്പോൾ സ്വർണവിലയാണ്. മാർച്ച് മാസത്തിന്റെ തുടക്കം മുതൽ തന്നെ സ്വർണവില കുത്തനെ വർധിച്ച് ഇപ്പോൾ ഇതാ പൊന്നിന്റെ വില അരലക്ഷം രൂപയ്ക്ക് അരികിൽ എത്തി നിൽക്കുകയാണ്. കഴിഞ്ഞ ദിവസം റെക്കോർഡ് വില രേഖപ്പെടുത്തിയതിന് പിന്നാലെ രണ്ട് ദിവസം സ്വർണത്തിന്റെ വില ഇടിഞ്ഞിരുന്നു. ഇപ്പോഴിതാ ഇന്ന് മാർച്ച് 25-ാം തീയതി തിങ്കളാഴ്ചയിൽ സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ ഞായറാഴ്ചയും സ്വർണവിലയിൽ മാറ്റമില്ലായിരുന്നു.
മാർച്ച് മാസം ആരംഭിച്ച് 25 ദിവസങ്ങൾ പിന്നിടുമ്പോൾ സ്വർണവില ഇതുവരെ ഉയർന്നിട്ടുള്ളത് 2680 രൂപയാണ്. 46,000ത്തിൽ നിന്നും പൊന്നിന്റെ വിലയാണ് 20 ദിവസങ്ങൾകൊണ്ടാണ് 49,000 രൂപയിൽ എത്തി നിൽക്കുന്നത്. മാർച്ച് ഏഴാം തീയതിയിൽ ചരിത്രത്തിൽ ആദ്യമായി 6,000 പിന്നിടുന്നത്. ചരിത്രത്തിൽ ആദ്യമായിട്ടാണ് സ്വർണത്തിന്റെ വില 49,000 കടക്കുന്നതും. ഇത് സ്വർണം വാങ്ങിക്കാൻ ആഗ്രഹിക്കുന്നവരെ മാത്രല്ല, സ്വർണവ്യാപാരികളും ആശങ്ക സൃഷ്ടിക്കുകയാണ്. വില വർധനയോടെ സ്വർണവ്യാപാരത്തിൽ ഗണ്യമായ ഇടിവ് രേഖപ്പെടുത്താൻ സാധ്യതയുണ്ടെന്ന് വിലയിരുത്തൽ.
ഇന്നത്തെ സ്വർണവില
ഇന്ന് മാർച്ച് 25-ാം തീയതി ഒരു ഗ്രാം സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്ന വില 6,125 രൂപ. പവന്റെ (എട്ട് ഗ്രാം) വില 49,000 രൂപയാണ്.
മാർച്ച് മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)
മാർച്ച് 1 – 46,320 രൂപ (240 രൂപ കൂടി, മാർച്ച് മാസത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്ക്)
മാർച്ച് 2 – 47,000 രൂപ (680 രൂപ കൂടി)
മാർച്ച് 3 – 47,000 രൂപ (വിലയിൽ മാറ്റമില്ല)
മാർച്ച് 4 – 47,000 രൂപ (വിലയിൽ മാറ്റമില്ല)
മാർച്ച് 5 – 47,560 രൂപ (560 രൂപ കൂടി)
മാർച്ച് 6 – 47,760 രൂപ (200 രൂപ കൂടി)
മാർച്ച് 7 – 48,080 രൂപ (320 രൂപ കൂടി)
മാർച്ച് 8- 48,200 രൂപ (120 രൂപ കൂടി)
മാർച്ച് 9 – 48,600 രൂപ (400 രൂപ കൂടി.)
മാർച്ച് 10 – 48,600 രൂപ (വിലയിൽ മാറ്റമില്ല)
മാർച്ച് 11 – 48,600 രൂപ (വിലയിൽ മാറ്റമില്ല)
മാർച്ച് 12 – 48,600 രൂപ (വിലയിൽ മാറ്റമില്ല)
മാർച്ച് 13 – 48,280 രൂപ (320 രൂപ കുറഞ്ഞു)
മാർച്ച് 14 – 48,480 രൂപ (200 രൂപ കൂടി)
മാർച്ച് 15 – 48,480 രൂപ (വിലയിൽ മാറ്റമില്ല)
മാർച്ച് 16 – 48,480 രൂപ (വിലയിൽ മാറ്റമില്ല)
മാർച്ച് 17 – 48,480 രൂപ (വിലയിൽ മാറ്റമില്ല)
മാർച്ച് 18 – 48,320 രൂപ (120 രൂപ കുറഞ്ഞു)
മാർച്ച് 19 – 48,640 രൂപ (320 രൂപ കൂടി)
മാർച്ച് 20 – 48,640 രൂപ (വിലയിൽ മാറ്റമില്ല)
മാർച്ച് 21 – 49,440 രൂപ (800 രൂപ കൂടി. മാർച്ച് മാസത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്ക്. കൂടാതെ സ്വർണവിലയിൽ രേഖപ്പെടുത്തുന്ന സർവ്വകാല റെക്കോർഡ്)
മാർച്ച് 22 – 49,080 രൂപ (360 രൂപ കുറഞ്ഞു)
മാർച്ച് 23 – 49,000 രൂപ (80 രൂപ കുറഞ്ഞു)
മാർച്ച് 24 – 49,000 രൂപ (വിലയിൽ മാറ്റമില്ല)
മാർച്ച് 25 – 49,000 രൂപ (വിലയിൽ മാറ്റമില്ല)
*മുകളിൽ നൽകിയിരിക്കുന്നത് വില സൂചകം മാത്രമാണ്. ഇതിൽ ജിഎസ്ടി, ടിസിഎസ് തുടങ്ങിയ നികുതികൾ ഉൾപ്പെടുത്തില്ല. പണിക്കൂലി തുടങ്ങിയ ഉൾപ്പെടുത്തി സ്വർണത്തിന്റെ വില മുകളിൽ നൽകിയതിൽ നിന്നും ഇനിയും വർധിക്കുന്നതാണ്. സ്വർണത്തിന്റെ കൃത്യമായ വില അറിയണമെങ്കിൽ ജ്യൂവലറി സ്ഥാപനമായി ബന്ധപ്പെടുക.
ഇന്നത്തെ വെള്ളി വില
അതേസമയം ഇന്ന് വെള്ളിയുടെ വില കൂടി. ഒരു ഗ്രാം വെള്ളിക്ക് 30 പൈസയാണ് വർധിച്ചത്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 80.80 രൂപയാണ്.
<https://zeenews.india.com/malayalam/business/gold-rate-today-march-25th-in-kerala-unchanged-check-how-much-you-have-to-pay-for-yellow-metal-190404