Qatar
കേരള എന്റർപ്രേനെഴ്സ് ക്ലബ് പരിശീലന പരിപാടി സംഘടിപ്പിച്ചു
Kerala Entrepreneurs Club organized a training program
ദോഹ : കൾച്ചറൽ ഫോറം ദോഹയിലെ വ്യാപാരികളുടെ ഉന്നമനം ലക്ഷ്യം വെച്ചു രൂപീകരിച്ച കേരള എന്റെർപ്രേണർ ക്ലബ് (കെ ഇ സി ) ക്ലബിന്റെ അംഗങ്ങളാ യുള്ള സംരംഭകർക്കും അക്കൗണ്ടിങ് പ്രൊഫഷനുകൾക്കും വേണ്ടി വെബിനാർ സംഘടിപ്പിച്ചു. ഫിനാൻഷ്യൽ അക്കൗണ്ടിങ്, മാനേജ്മെന്റ് അക്കൗണ്ടിങ്, തുടങ്ങിയ വിഷയങ്ങൾ ശ്രീമതി ശ്രീദേവി (ഡയറക്ടർ & സി ഇ ഒ പ്രൊഹബ് പ്രോസസ്സ് മനഃജ്‌മെന്റ് ) അവതരിപ്പിച്ചു. സി എം എ റജായ് മേലാറ്റൂർ (സെക്രട്ടറി കെ ഇ സി ), ഹാനി കല്ലിൽ (എക്സി അംഗം ) തുടങ്ങിയവർ വിവിധ സെഷൻ അവതരിപ്പിച്ചു.
കെ ഇ സി പ്രസിഡന്റ് മുഹമ്മദ് ഷരീഫ് ചിറക്കൽ അധ്യക്ഷത വഹിച്ചു. ഖത്തറിലെ മലയാളി സംരംഭകർക്ക് പ്രയോജനമാവുന്ന രീതിയിൽ കൂടുതൽ പരിശീലന പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുമെന്ന് സംഘാടകർ അറിയിച്ചു
ഷഫീക് അറക്കൽ