Kerala

വിഴിഞ്ഞം തുറമുഖം വികസന കവാടം; മേയിൽ പൂർണതോതിൽ പ്രവർത്തനമാരംഭിക്കുമെന്ന് ധനമന്ത്രി

Kerala Budget 2024

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസന കവാടമാണ് വിഴിഞ്ഞം തുറമുഖമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. മേയിൽ തുറമുഖം പൂർണതോതിൽ പ്രവർത്തനം ആരംഭിക്കുമെന്നും ഔട്ടർ റിങ് റോഡ് സമയബന്ധിതമായി പൂർത്തിയാക്കുമെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിൽ പറഞ്ഞു.

ചൈന മാതൃകയിൽ ഡെവലപ്മെൻറ് സോൺ ആരംഭിക്കും. വിഴിഞ്ഞത്തെ അതിദരിദ്രരെ പ്രത്യേക പരിഗണന നൽകി ഉയർത്തുന്നതിന് നടപടികൾ സ്വീകരിക്കും. പ്രാദേശിക ടൂറിസം കേന്ദ്രങ്ങൾ സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കാൻ സർക്കാർ പദ്ധതി.

ഇക്കോടൂറിസത്തിലും സ്വകാര്യ പങ്കാളിത്തം കൊണ്ടുവരും. ഇത്തരത്തിൽ 5000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന് പുറമെ വയോജന കെയർ സെൻററുകളിലും സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കുമെന്നും ധനമന്ത്രി കെഎൻ ബാല​ഗോപാൽ വ്യക്തമാക്കി.

ബജറ്റിലെ മറ്റ് പ്രഖ്യാപനങ്ങൾ

ഗതാഗത മേഖലയിൽ 1976 കോടി. തുറമുഖം വികസനത്തിനായി 39.9 കോടി. ഗ്രാമീണ റോഡുകൾ ഉൾപ്പെടെയുള്ള വികസനത്തിന്  1000 കോടി. സംസ്ഥാന പാതയ്ക്കായി 72 കോടി. പൊതുമരാമത്തിന് കീഴിലുള്ള നിർമ്മാണത്തിന് 50 കോടി. പാലങ്ങൾക്കായി 50 കോടി.

കശുവണ്ടി മേഖലയ്ക്ക് 54 കോടി. കയർ മേഖലയ്ക്ക് 107.6 കോടി. ഖാദി വ്യവസാനത്തിന് 14.8 കോടി. മണ്ണ് സംരക്ഷണത്തിന് 89 കോടി. പ്ലാന്റേഷൻ മേഖലയ്ക്കായി 10 കോടി. മേക്ക് ഇൻ കേരളത്തിനായി 1829 കോടി. കേരള സ്പൈസസ് ആൻഡ് പാർക്കിന്റെ വികസനത്തായി 52 കോടി.

സാമൂഹിക സുരക്ഷാ പെൻഷൻ വർധനയില്ല. എന്നാൽ, തുക കൃത്യമായി നൽകാൻ സംസ്ഥാന സർക്കാർ പ്രത്യേക നടപടി സ്വീകരിക്കും. കേന്ദ്രം നൽകേണ്ടത് കൃത്യമായി നൽകുന്നില്ലെന്ന് ധനമന്ത്രി. കേരള ബ്രാൻഡ് മദ്യങ്ങൾ കയറ്റി അയക്കാനുള്ള സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടികളിലേക്ക് സർക്കാർ കടക്കും.

ആലപ്പുഴ, കോട്ടയം ജില്ലകളിലെ വെള്ളപ്പൊക്ക നിവരണത്തിനായി 585.85 കോടി രൂപ. ഹരിത കേരളം വഴി കുളങ്ങൾ നവീകരിക്കുന്നതിന് 7.5 കോടി. രണ്ടാം കുട്ടനാട് പാക്കേജിന് 100 കോടി. സഹകരണ മേഖലക്കായി 134.4 കോടി.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button