ആലപ്പുഴയിൽ പക്ഷിപ്പനി, കോഴി വില ഇനി എത്രയാകും?
Kerala broiler chicken price today check how much you need to pay for one Kg Malayalam News
Kerala broiler chicken price today check how much you need to pay for one Kg Malayalam News
തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചിയുരുന്ന കോഴി വിലയിൽ മാറ്റം വരുമോ എന്നാണ് ചിക്കൻ പ്രേമികൾ ആലോചിക്കുന്നത്. 250 രൂപയിലും കടന്ന് 280 രൂപയിൽ വരെ എത്തിയതാണ് സമീപകാലത്തെ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന കോഴി വില. ഈദുല്‍ ഫിത്തറോടെ വിലയിൽ വലിയ വർദ്ധന ഉണ്ടായിരുന്നു. അതേസമയം ആലപ്പുഴയിൽ താറാവുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കോഴി വിലയിൽ ഇനിയും കുറവ് ഉണ്ടാവുമെന്നാണ് കരുതുന്നത്.
തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസത്തെ വില വിവരം വൺ ഇന്ത്യ- ഡോട്ട് കോം പങ്ക് വെക്കുന്നത് പ്രകാരം ബോൺലെസ് ചിക്കന് കിലോ 480 രൂപയും, ചിക്കൻ കിലോയ്ക്ക് 250 രൂപയുമാണ് വില, ചിക്കൻ ലിവർ കിലോ 200 രൂപയും, കൺട്രി ചിക്കൻ 800 രൂപയുമാണ്, ലൈവ് ചിക്കൻ 240 ഉം, സ്കിൻലസ്സ് ചിക്കൻ 280 രൂപയുമാണ് വില. അതേസമയം കോഴിക്കോട് അടക്കമുള്ള പ്രാദേശിക വിപണികളിൽ 240 രൂപയാണ് ചിക്കന് വില.
അതേസമയം കുട്ടനാട്ടിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ എടത്വാ, ചെറുതന, ചമ്പക്കുളം പഞ്ചായത്തുകളിൽ താറാവുകളുടെ വിൽപ്പനയ്ക്ക് ജില്ലാ ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തി. ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. രോഗവ്യാപനം തടയുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമാണ് പുതിയ തീരുമാനം. ഇതിൻറെ ഭാഗമായാണ് തീരുമാനം.
വിലയ്ക്ക് പിന്നിലെന്ത്
സംസ്ഥാനത്തെ കോഴി വില വർധിക്കുന്നതിന് പിന്നിൽ തമിഴ്നാട്ടിൽ നിന്നുള്ള ഇറച്ചിക്കോഴികളുടെ ഇറക്കുമതിയിലുണ്ടായ കുറവാണെന്നാണ് കണ്ടെത്തൽ. ഇറക്കുമതി കുറഞ്ഞതിന് പിന്നാലെ കോഴി ഫാമുകൾ തോന്നിയ പോലെ വിപണിയിൽ പ്രതിസന്ധിയുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും ഒരു വിഭാഗം ആരോപിക്കുന്നു.
ഇത് മുതലെടുക്കാൻ കർണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ കോഴി ലോബികൾ കൂടി ശ്രമിക്കുകയാണെന്നും ആരോപണമുണ്ട്. പക്ഷിപ്പനി പ്രതിസന്ധി സൃഷ്ടിച്ചാൽ ഇനിയെന്താലും ബ്രോയിലർ കോഴി വിൽപ്പന വലിയ തോതിൽ ഇടിയുമോ എന്നാണ് വ്യാപാരികളും നിരീക്ഷിക്കുന്നത്.
<https://zeenews.india.com/malayalam/kerala/kerala-broiler-chicken-price-today-check-how-much-you-need-to-pay-for-one-kg-193390