
Kerala Bank Holidays
ഈ സാമ്പത്തിക വർഷം അവസാനിക്കുകയാണ്. രണ്ടു ദിവസത്തിനു ശേഷം അതായത് ഏപ്രിൽ ഒന്ന് മുതൽ 2024-25 പുതിയ സാമ്പത്തിക വർഷം തുടങ്ങുകയാണ്. വർഷത്തിന്റെ തുടക്കത്തിൽ നിങ്ങൾക്ക് പല സാമ്പത്തിക കാര്യങ്ങളും ചെയ്യാൻ ഉണ്ടാകും അതിനായി ബാങ്കിലേക്ക് പോകേണ്ട ആവശ്യവും വരും. എന്നാൽ പുറപ്പെടുന്നതിനു മുൻപ് ഒരു കാര്യത്തിൽ നിങ്ങൾ ഉറപ്പുവരുത്തേണ്ടതുണ്ട് അതായത് അന്നത്തെ ദിവസം ബാങ്ക് അവധിയാണോ എന്ന കാര്യം.
ആർബിഐ റിപ്പോർട്ട് പ്രകാരം ഏപ്രിലിൽ 14 ദിവസം ബാങ്കുകൾക്ക് അവധിയാണ്. അതിൽ കേരളത്തിൽ എത്ര ദിവസമാണ് അവധിയുള്ളത് എന്നറിയണ്ടേ? 2024 ഏപ്രിലിൽ കേരളത്തിൽ 7 ദിവസത്തിലധികം ബാങ്കുകൾക്ക് അവധിയായിരിക്കും എന്നാണ്. അതായത് ഞായറാഴ്ചകളിലും അതുപോലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലും രാജ്യത്തെ എല്ലാ ബാങ്കുകൾക്കും അവധിയാണ്. സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ ബാങ്കുകൾ മുഴുവൻ സാമ്പത്തിക കാര്യങ്ങളും ക്ലോസ് ചെയ്യും അതുകൊണ്ടുതന്നെ കേരളത്തിലെ ബാങ്കുകൾ ഏപ്രിൽ 1 ന് അവധിയായിരിക്കും. കൂടാതെ ഏപ്രിൽ 10, ഏപ്രിൽ 14 തീയതികളിലും ബാങ്ക് അവധിയായിരിക്കും.
കേരളത്തിലെ ബാങ്കുകൾ സാമ്പത്തിക വർഷം അവസാനിക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രിൽ 1 ന് അവധിയായിരിക്കും. തടുർന്ന് ഏപ്രിൽ 10 ന് ഈദ് പ്രമാണിച്ചും അതുപോലെ ഏപ്രിൽ 14 ന് വിഷു/ഡോ അംബേദ്കർ ജയന്തി വിഷു എന്നിവ പ്രമാണിച്ചും അവധിയായിരിക്കും. ഗസറ്റഡ് അവധി ദിവസങ്ങൾ ഒഴികെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ബാങ്കുകളുടെ അവധി ദിനങ്ങൾ ഒരുപോലെയല്ല. കേരളത്തിൽ ബാങ്കിന് നിർബന്ധമായും അവധിയുള്ള ദിവസങ്ങളാണ് ഓണവും വിഷുവും. കേരളത്തിൽ ഓണത്തിന് ബാങ്കുകൾക്ക് അവധി കൊടുക്കുമ്പോൾ മറ്റ് സംസ്ഥാനങ്ങളിലും ആ ദിവസം ബാങ്കുകൾക്ക് അവധിയായിരിക്കും എന്നില്ല.
എല്ലാ ബാങ്കുകൾക്കും അതായത് കർണാടക ബാങ്ക്, ഫെഡറൽ ബാങ്ക്, ജമ്മു ആൻഡ് കാശ്മീർ ബാങ്ക്, ലക്ഷ്മി വിലാസ് ബാങ്ക് എന്നിവയുൾപ്പെടെ എല്ലാ ബാങ്കുകൾക്കും ബാങ്ക് അവധി ദിവസങ്ങളിൽ അവധിയായിരിക്കും. ഏപ്രിൽ മാസം ഇന്ത്യയിൽ മൊത്തത്തിൽ 14 ദിവസമാണ് ബാങ്കുകൾക്ക് അവധി.
2024 ഏപ്രിൽ മാസത്തെ ബാങ്ക് അവധിദിനങ്ങൾ അറിയാം…
ഏപ്രിൽ 1 ന് സാമ്പത്തിക വർഷം അവസാനിക്കുമ്പോഴെല്ലാം, ബാങ്ക് മുഴുവൻ സാമ്പത്തിക കാര്യങ്ങളും ക്ലോസ് ചെയ്യണം. ഇതുകൊണ്ടുതന്നെ ഏപ്രിൽ ഒന്നിന് ബാങ്ക് അവധിയാണ്. അഗർത്തല, അഹമ്മദാബാദ്, ബേലാപൂർ, ബെംഗളൂരു, ഭോപ്പാൽ, ഭുവനേശ്വർ, ചെന്നൈ, ഡെറാഡൂൺ, ഗുവാഹത്തി, ഹൈദരാബാദ് – ആന്ധ്രാപ്രദേശ്, തെലങ്കാന, ഇംഫാൽ, ഇറ്റാനഗർ, ജയ്പൂർ, ജമ്മു, കാൺപൂർ, കൊച്ചി, കൊഹിമ, ലഖ്‌നൗ, മുംബൈ, നാഗ്പൂർ, ദില്ലി, പനാജി, പട്ന, റായ്പൂർ, റാഞ്ചി, ശ്രീനഗർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ ബാങ്കുകൾക്ക് അവധിയായിരിക്കും.
ഏപ്രിൽ 5: ബാബു ജഗ്ജീവൻ റാമിന്‍റെ ജന്മദിനവും ജുമാത്ത്-ഉൽ-വിദയും പ്രമാണിച്ച് ഹൈദരാബാദ്, തെലങ്കാന, ജമ്മു, ശ്രീനഗർ എന്നിവിടങ്ങളിൽ ഈ ദിവസം ബാങ്കുകൾക്ക് അവധിയായിരിക്കും.
ഏപ്രിൽ 7 (ഞായർ): രാജ്യത്തുടനീളം ബാങ്കുകൾക്ക് അവധി
ഏപ്രിൽ 9: ഗുഡി പദ്‌വ, ഉഗാദി ഉത്സവം, തെലുങ്ക് പുതുവത്സരം, ആദ്യ നവരാത്രി, ഹിന്ദു പുതുവത്സരം എന്നിവ പ്രമാണിച്ച് ബേലാപൂർ, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ഇംഫാൽ, ജമ്മു, മുംബൈ, നാഗ്പൂർ, പനാജി, ശ്രീനഗർ എന്നിവിടങ്ങളിൽ ബാങ്കുകൾക്ക് അവധി ആയിരിയ്ക്കും.
ഏപ്രിൽ 10: ഈദ് പ്രമാണിച്ച് കൊച്ചിയിലും തിരുവനന്തപുരത്തും ബാങ്കുകൾക്ക് അവധിയായിരിക്കും.
ഏപ്രിൽ 11: ഈദ് പ്രമാണിച്ച് രാജ്യത്തുടനീളം ബാങ്കുകൾക്ക് അവധിയായിരിക്കും.
ഏപ്രിൽ 13: മാസത്തിലെ രണ്ടാം ശനിയാഴ്ച ബാങ്കുകള്‍ക്ക് അവധി. കൂടാതെ, ബൊഹാഗ് ബിഹു/ചൈറോബ/ബൈസാഖി/ബിജു ഫെസ്റ്റിവൽ ആഘോഷിക്കുന്നതിന്‍റെ ഭാഗമായി രാജ്യത്തുടനീളം ബാങ്കുകൾ അടഞ്ഞുകിടക്കും.
ഏപ്രിൽ 14: ഞായറാഴ്ചയായതിനാൽ രാജ്യത്തുടനീളം ബാങ്കുകൾ അടഞ്ഞുകിടക്കും.
ഏപ്രിൽ 15: ഹിമാചൽ ദിനം/ബോഹാഗ് ബിഹു കാരണം ഗുവാഹത്തിയിലും ഷിംലയിലും ബാങ്കുകൾക്ക് അവധിയായിരിക്കും.
ഏപ്രിൽ 17: ശ്രീരാമനവമി ഉത്സവം. അഹമ്മദാബാദ്, ബേലാപൂർ, ഭോപ്പാൽ, ഭുവനേശ്വർ, ചണ്ഡീഗഡ്, ഡെറാഡൂൺ, ഗാംഗ്‌ടോക്ക്, ഹൈദരാബാദ് (ആന്ധ്രപ്രദേശ്, തെലങ്കാന), ജയ്പൂർ, കാൺപൂർ, ലഖ്‌നൗ, പട്‌ന, റാഞ്ചി, ഷിംല, മുംബൈ, നാഗ്പൂർ എന്നിവിടങ്ങളിൽ ബാങ്കുകൾക്ക് അവധിയായിരിക്കും.
ഏപ്രിൽ 20: ഗരിയ പൂജ കാരണം അഗർത്തലയിൽ ബാങ്ക് അവധിയായിരിക്കും
ഏപ്രിൽ 21: ഞായറാഴ്ചയായതിനാൽ രാജ്യത്തുടനീളം ബാങ്കുകൾ അടഞ്ഞുകിടക്കും.
ഏപ്രിൽ 27: നാലാം ശനിയാഴ്ചയായതിനാൽ രാജ്യത്തുടനീളം ബാങ്കുകൾക്ക് അവധിയായിരിക്കും.
ഏപ്രിൽ 28: ഞായറാഴ്ചയായതിനാൽ രാജ്യത്തുടനീളം ബാങ്കുകൾ അവധിയായിരിക്കും