Kerala

മികച്ച ഭരണമുള്ള സംസ്ഥാനമായി കേരളം; പട്ടികയിൽ യുപി ഏറ്റവും ഒടുവിൽ

Kerala as a well-governed state; UP at the bottom of the list

തിരുവനന്തപുരം: തുടര്‍ച്ചയായി നാലാം വട്ടവും മികച്ച ഭരണമുള്ള സംസ്ഥാനമെന്ന പദവിയിൽ കേരളം. ബെംഗളൂരു ആസ്ഥാനമായ പബ്ലിക് അഫയേഴ്‌സ് ഇൻഡക്സാണ് ഇത്തരത്തിൽ കേരളത്തെ തെരഞ്ഞെടുത്തിരിക്കുന്നത്. കേരളത്തിന് പുറമെ, തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ് ആദ്യ നാല് സ്ഥാനങ്ങളിലുള്ളത്. പട്ടികയിൽ ഏറ്റവും അവസാനമുള്ള സംസ്ഥാനം ഉത്തര്‍പ്രദേശാണ്. ഉത്തര്‍പ്രദേശിന് പിന്നാലെ ഒഡീഷ, ബിഹാ‍ എന്നീ സംസ്ഥാനങഹ്ങളും പട്ടികയിൽ പിന്നിലായാണുള്ളത്.

സാമൂഹികവും സാമ്പത്തികവുമായ ഘടകങ്ങള്‍ പരിഗണിച്ചാണ് മികച്ച ഭരണമുള്ള സംസ്ഥാനങ്ങളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഇതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും ഫെയ്സ്ബുക്കിലൂടെ കേരളത്തിന് ലഭിച്ച അംഗീകരത്തെക്കുറിച്ച് ഫെയ്സ്ബുക്കിൽ കുറിച്ചു. കേരളം ഒരിക്കൽ കൂടി ഭരണമികവിനുള്ള അംഗീകാരത്തിന്റെ നിറവിലാണ്. ഇന്നു പുറത്തു വന്ന പബ്ലിക് അഫയേഴ്‌സ് ഇൻഡക്സിൽ രാജ്യത്തെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി കേരളത്തെ വീണ്ടും തെരഞ്ഞെടുത്തു.

തുടർച്ചയായി നാലാം വട്ടമാണ് കേരളം ഈ നേട്ടം കൈവരിക്കുന്നത് എന്നും മുഖ്യമന്ത്രി ഫെയ്സുബുക്കിൽ കുറിച്ചു. ഒരു സംയോജിത സൂചികയെ അടിസ്ഥാനമാക്കി ഭരണ മികവ് കണക്കാക്കി നടത്തിയ റാങ്കിംഗിലാണ് കേരളം ഒന്നാമതെത്തിയത്. ഭരണ മികവ്, സർക്കാരിന്റെ കാര്യക്ഷമത തുടങ്ങിയ മാനദണ്ഡങ്ങളിൽ നമുക്ക് മുന്നേറാനായി. ഈ നേട്ടം കേരളത്തിലെ ജനങ്ങൾക്ക് അവകാശപ്പെട്ടതാണ്. സർക്കാരിന്റെ വികസന പദ്ധതികൾക്ക് ജനങ്ങൾ നൽകിയ പിന്തുണയാണ് കേരളത്തെ ദേശീയ തലത്തിൽ ഒന്നാം സ്ഥാനത്ത് തുടരാൻ സഹായിച്ചത്. ജനങ്ങൾക്കൊപ്പം നിന്ന് ജനങ്ങൾക്കു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജമേകുന്നതാണ് ഈ നേട്ടമെന്നും അദ്ദേഹം വ്യക്തമാക്കി.

 

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button