Uncategorized

Kattappana double murder case A case of rape was also registered against accused Nidheesh | കട്ടപ്പന ഇരട്ടക്കൊലപാതക കേസ്; മുഖ്യ പ്രതി നിധീഷിനെതിരെ ബലാത്സംഗത്തിനും കേസെടുത്തു

കട്ടപ്പന ഇരട്ടക്കൊലപാതക കേസിലെ മുഖ്യ പ്രതി നിധീഷിനെതിരെ ബലാത്സംഗത്തിനും കേസ്. സുഹൃത്തിന്റെ അമ്മയെ ആണ് ഇയാൾ പീഡനത്തിനിരയാക്കിയത്. ഗന്ധർവൻ വരുന്നതെന്ന് തെറ്റിധരിപ്പിച്ച് പീഡിപ്പിയ്ക്കുകയായിരുന്നു. കസ്റ്റഡി കാലാവധി അവസാനിച്ചതോടെ നിധീഷിനേയും വിഷ്ണുവിനേയും റിമാൻഡ് ചെയ്തു.

കട്ടപ്പന ഇരട്ടക്കൊലപാതക കേസിലെ മുഖ്യ പ്രതികളായ നിധീഷിനേയും വിഷ്ണുവിനേയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതോടെയാണ് ബലാത്സംഗം നടന്ന വിവരം പുറത്തറിയുന്നത്. 2016ന് ശേഷം പല തവണ, സുഹൃത്തിന്റെ അമ്മയെ പീഡിപ്പിച്ചതായി നിധീഷ് പോലീസിന് മൊഴി നൽകി. പൂജയുടെ ഭാഗമായി ഗന്ധർവ്വൻ വരുന്നെന്ന് തെറ്റിധരിപ്പിച്ചായിരുന്നു പീഡനം. സ്ത്രീയുടെ പരാതിയിലാണ് കേസെടുത്തത്. ഇതോടൊപ്പം കെട്ടിട നിർമ്മാണ സ്ഥലത്ത് നിന്നും കമ്പിയും മണലും മോഷ്ടിച്ചതിനും ഇരുവർക്കുമെതിരെ മറ്റൊരു കേസും രജിസ്റ്റർ ചെയ്തു. 

ALSO READ: ബാറിനുള്ളിൽ പുകവലിക്കരുതെന്ന് പറഞ്ഞ ജീവനക്കാരനെ കല്ലെറിഞ്ഞുകൊന്നു; നാലുപേർ പിടിയിൽ

വർഷങ്ങളായി കട്ടപ്പനയിൽ നടന്ന പല മോഷണങ്ങളും നടത്തിയിരുന്നത് നിധീഷും വിഷ്ണുവും ചേർന്നാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആക്രി സാധനങ്ങളാണ് ഇവർ പതിവായി മോഷ്ടിച്ചിരുന്നത്. വർഷങ്ങൾക്ക് മുൻപ് വിജയന്റെ വീട്ടിൽ എത്തിയ നിധീഷ്, വീട്ടുകാരെ തന്റെ അടിമകളാക്കുകയായിരുന്നു. ഇതിനായി പല പൂജകളും ആഭിചാരക്രിയകളും ഇയാൾ ചെയ്തിരുന്നു. ഗന്ധർവ്വൻ കത്തെഴുതുന്നു എന്ന് വിശ്വസിപ്പിക്കാൻ, ഇയാൾ സ്വയം കത്തെഴുതി വീടിന്റെ പല ഭാഗത്ത് വെച്ചിരുന്നു. മറ്റ് പല കുറ്റങ്ങളും ഇയാൾ ചെയ്തിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന സൂചന.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ… ios Link – https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്



Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button