Qatar

കപ്ലിക്കണ്ടി പോക്കർ ഹാജിക്കും, അബ്ദുൽ വഹാബിനും ഖത്തർ കെ. എം. സി. സി യാത്രയയപ്പ് നൽകി

Kaplikandi Poker Haji and Abdul Wahab to Qatar K. M. C. C gave farewell

ദോഹ: കെ എം സി സി ഖത്തർ സീനിയർ നേതാവും അഡ്വൈസറി ബോർഡ് അംഗവുമായ കപ്ലിക്കണ്ടി പോക്കർ ഹാജിക്കും, തിരുവനന്തപുരം ജില്ലാ കെ എം സി സി പ്രസിഡണ്ട് അബ്ദുൽ വഹാബ് സാഹിബിനും കോവിഡ് നിയമ നിർദ്ദേശങ്ങൾ പാലിച്ച് കൊണ്ട് കെ എം സി സി സംസ്ഥാന കമ്മിറ്റി യാത്രയയപ്പ് സംഘടിപ്പിച്ചു.

താൻ കെ എം സി സി നേതൃത്വത്തിൽ വന്നത് മുതൽ സജീവ സാന്നിധ്യമായി കാണുകയും ചർച്ചകളിൽ കാര്യഗൗരവത്തോടെ ഇടപെടുകയും ചെയ്യുന്ന നല്ല ഒരു നേതാവാണ് കപ്ലിക്കണ്ടി പോക്കർ ഹാജി എന്ന് ഖത്തർ കെ എം സി സി പ്രസിഡണ്ട് എസ് എ എം ബഷീർ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം ജില്ലാ കെ എം സി സി രൂപീകരിച്ചതു മുതൽ സംസ്ഥാന നേതൃത്വത്തിന് എല്ലാ പിന്തുണയും നൽകുകയും കൂടെ നിൽക്കുകയും ചെയ്ത നേതാവാണ് അബ്ദുൽ വഹാബ് സാഹിബെന്നും എസ് എ എം അഭിപ്രായപ്പെട്ടു.

1979 ഖത്തറിൽ വന്ന തൻ്റെ രണ്ടാമത്തെ യാത്രയയപ്പ് ആണ് ഇപ്പോൾ നടക്കുന്നത് എന്ന് കപ്ലിക്കണ്ടി പോക്കർ ഹാജി പറഞ്ഞു. പ്രവാസം തുടങ്ങുന്നതിനുമുമ്പ് നാട്ടിലും ചന്ദ്രിക റീഡേഴ്‌സ് ഫോറം രൂപീകരിച്ച കാലം മുതൽ ഖത്തറിലും സജീവമായി പ്രവർത്തിച്ചിട്ടുണ്ട് എന്നദ്ദേഹം അറിയിച്ചു. ശിഷ്ടകാലവും നാട്ടിൽ സജീവമായി പച്ച കൊടിയേന്തി താനുണ്ടാവും എന്നും അറിയിച്ചു.

തിരുവനന്തപുരം ജില്ലയിൽ ആളുകളുടെ കുറവ് അനുഭവപ്പെടുന്നുവെങ്കിലും പാർട്ടി സെറ്റ് അപ്പ് ഉയർത്തി കൊണ്ട് വരുന്നതിന് ബാക്കി കാലം നാട്ടിൽ സജീവമായി പ്രവർത്തിക്കുമെന്ന് അബ്ദുൽ വഹാബ് സാഹിബ് അറിയിച്ചു.

ഒ എ കരീം, കെ പി ഹാരിസ്, കുഞ്ഞിമോൻ ക്ലാരി, കോയ കൊണ്ടോട്ടി, മുസ്തഫ എലത്തൂർ , റഹീസ് പെരുമ്പ തുടങ്ങിയ സംസ്ഥാന ഭാരവാഹികളും, ഹംസ സുഹുലൂദ്‌, ജലീൽ ഇടവ, വി ടി എം സാദിഖ്, തുടങ്ങിയ ജില്ലാ നേതാക്കളും യാത്രാമംഗളങ്ങൾ നേർന്നു.

ആക്ടിംഗ് ജനറൽ സെക്രട്ടറി റഈസ് അലി സ്വാഗതം പറഞ്ഞു.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button