Kerala

കെ.എം. ഷാജിയുടെ വീട്ടിൽ നിന്നും കണ്ടെത്തിയത് 48 ലക്ഷം രൂപ; 82 രേഖകളും കോടതിക്ക് കൈമാറി

K.M. Rs 48 lakh recovered from Shaji's house; 82 documents were handed over to the court

കോഴിക്കോട്: കെ. എം. ഷാജി എം എൽ എയുടെ വീട്ടിൽ നിന്നും കണ്ടെത്തിയത് 48 ലക്ഷം രൂപയാണെന്ന് റിപ്പോർട്ട്. വിജിലന്‍സിനെ അന്വേഷണസംഘത്തെ ഉദ്ധരിച്ച് മനോരമ ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

എംഎൽഎയുടെ കോഴിക്കോട്ടേയും കണ്ണൂരിലെയും വീടുകളില്‍ നിന്നാണ് പണം കണ്ടെത്തിയിരിക്കുന്നത്. പണവും കണ്ടെത്തിയ 82 രേഖകളും വിജിലൻസ് കോടതിക്ക് കൈമാറിയതായും റിപ്പോര്‍ട്ടുണ്ട്.

അനധീകൃത സ്വത്ത് സമ്പാദന കേസിൽ ഷാജിയെ ചോദ്യം ചെയ്യുന്നതിൽ തീരുമാനം പിന്നീടെന്നാണ് അന്വേഷണ സംഘത്തെ ഉദ്ധരിച്ച് മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ഷാജിയുടെ വീടുകളില്‍ വിജിലൻസ് പരിശോധന നടത്തിയത്. ഒന്നരദിവസത്തോളം സമയമാണ് പരിശോധന നീണ്ടു നിന്നത്. പണത്തിനൊപ്പം വിദേശ കറൻസികളും കണ്ടെത്തിയിരുന്നു.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button