Kerala

നടി ജ്യോതിർമയിയുടെ അമ്മ പിസി സരസ്വതി അന്തരിച്ചു

Jyothirmayi Amma death

Malayalam News 

കൊച്ചി: നടി ജ്യോതിർമയിയുടെ അമ്മ കോട്ടയം വേളൂർ പനക്കൽ വീട്ടിൽ പി.സി.സരസ്വതി അന്തരിച്ചു. 75 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം. ഭർത്താവ്‌ പരേതനായ ജനാർദ്ദനൻ ഉണ്ണി. ഇരുവരുടേയും ഏക മകളാണ് ജ്യോതിർമയി. മലയാളത്തിലെ പ്രശസ്ത സംവിധായകനായ അമൽ നീരദ് ആണ് മരുമകൻ. പരേതനായ ഡോ. കൃഷ്ണ മൂർത്തി(ശബരി), പരേതയായ ശ്യാമള കുമാരി, സതീദേവി, ത്രിവിക്രമൻ, പരേതയായ ഹൈമവതി എന്നിവർ സഹോദരങ്ങളാണ്.

Malayalam News 

എറണാകുളം ലിസി പുല്ലേപ്പടി റോഡിലുള്ള ‘തിരുനക്കര’ വീട്ടിലെ പൊതു ദർശനത്തിന് ശേഷം ഭൗതിക ശരീരം വെള്ളിയാഴ്ച വൈകീട്ട് 5.00 മണിക്ക് രവിപുരം ശ്മശാനത്തിൽ സംസ്കരിക്കും. മലയാള സിനിമയിൽ ഒരുകാലത്ത് നിറ സാന്നിധ്യമായ നടിയാണ് ജ്യോതിർമയി. 2000 ത്തിൽ പൈലറ്റ് എന്ന സിനിമയിലൂടെ ആണ് ചലച്ചിത്രരംഗത്ത് എത്തുന്നത്. തുടർന്ന് ഇഷ്ടം, ഭാവം, മീശമാധവൻ, നന്ദനം, കല്യാണരാമൻ, എന്റെ വീട് അപ്പുവിന്റെയും,

പട്ടാളം, അന്യർ, ഹരിഹരൻ പിള്ള ഹാപ്പിയാണ്,  കഥാവിശേഷൻ, ആലിസ് ഇൻ വണ്ടർലാൻഡ് തുടങ്ങിയ മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റുകൾ ആയ  നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായി ജ്യോതിർമയി. ഭാവം എന്ന സിനിമയിലെ ലത എന്ന കഥാപാത്രത്തിന് രണ്ടാമത്തെ മികച്ച നടിക്കുള്ള കേരള സ്റ്റേറ്റ് ഫിലിം അവാർഡും നാഷണൽ ഫിലിം അവാർഡും ജ്യോതിർമയിക്ക് ലഭിച്ചിട്ടുണ്ട്. 2015 ഏപ്രിൽ നാലിനാണ് അമൽനേരതമായുള്ള ജ്യോതിർമയിയുടെ വിവാഹം കഴിഞ്ഞത്.

Malayalam News 

<https://zeenews.india.com/malayalam/movies/actress-jyotirmayis-mother-pc-saraswathi-passed-away-190936

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button