28 വര്‍ഷങ്ങള്‍ക്ക് ശേഷം സിസ്റ്റർ അഭയ കൊലക്കേസിൽ വിധി ഇന്ന്
Judgment in Sister Abhay murder case today after 28 years
കോട്ടയം: 28 വർഷങ്ങള്‍ക്ക് ശേഷം സിസ്റ്റര്‍ അഭയ കൊലക്കേസിൽ പ്രത്യേക സിബിഐ കോടതി ചൊവ്വാഴ്ച വിധിപറയും. ഒരു വര്‍ഷം നീണ്ടു നിന്ന വിചാരണയ്ക്ക് ശേഷമാണ് കോടതി വിധി പറയുന്നത്. 49 സാക്ഷികളെ വിസ്തരിച്ചെങ്കിലും എട്ട് നിര്‍ണായക സാക്ഷികള്‍ കൂറുമാറുകയും ചെയ്തിരുന്നു.
1992 മാര്‍ച്ച് 27 നാണ് കോട്ടയം പയസ്സ് ടെന്‍ത് കോണ്‍വെന്റിലെ അന്തേവാസിയായ സിസ്റ്റര്‍ അഭയയുടെ മൃതദേഹം കോണ്‍വെന്റിലെ കിണറ്റിൽ കാണപ്പെട്ടത്. ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസന്വേഷിച്ചെങ്കിലും ആത്മഹത്യ എന്ന നിഗമനത്തിൽ എത്തുകയായിരുന്നു. സിബിഐ അന്വേഷണം തുടങ്ങി 15 വർഷത്തിന് ശേഷമാണ് ഇത് കൊലപാതകമാണെന്ന് കണ്ടെത്തിയത്.
2008 നവംബര്‍ 19ന് ഫാദര്‍ തോമസ് കോട്ടൂർ, സിസ്റ്റര്‍ സെഫി, ഫാദര്‍ പൂതൃക്കയിൽ എന്നിവരെ കേസിൽ പ്രതി ചേര്‍ത്ത് സിബിഐ അറസ്റ്റ് ചെയ്തു. പ്രതികള്‍ ലൈംഗീക ബന്ധത്തിൽ ഏര്‍പ്പെട്ടത് അഭയ കാണാനിയായതിനെ തുടര്‍ന്ന് അഭയയെ തലയ്ക്ക് അടിച്ച് കൊലപപ്പെടുത്തിയെന്നാണ് സിബിഐ കുറ്റപത്രം.
പിന്നീട്, രണ്ടാം പ്രതിയായിരുന്ന ജോസ് പൂതൃക്കയലിനെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി വിട്ടയക്കകയും ചെയ്തു.
1992 മാര്‍ച്ച് 27ന് കോട്ടയം പയസ്സ് ടെന്റത് കോണ്‍വെന്റിലെ അന്തേവാസിയായ സിസ്റ്റര്‍ അഭയയുടെ മൃതദേഹം കോണ്‍വെന്റിലെ കിണറ്റിൽ കാണപ്പെട്ടത്. ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചെങ്കിലും ആത്മഹത്യ എന്ന നിഗമനത്തിൽ എത്തുകയായിരുന്നു.