Qatar
മാധ്യമ പ്രവർത്തകന്റെ അറസറ്റ് ജനാധിപത്യവിരുദ്ധം; ഇന്ത്യൻ മീഡിയ ഫോറം ഖത്തർ
Journalist's arrest undemocratic; Indian Media Forum Qatar
ദോഹ: മലയാളി മാധ്യമപ്രവര്‍ത്തകനും കെയുഡബ്ല്യുജെ ഡല്‍ഹി യൂണിറ്റ് സെക്രട്ടറിയുമായ സിദ്ദീഖ് കാപ്പനെ യുഎപിഎ, രാജ്യദ്രോഹ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്ത് അന്യായമായി തടങ്കലില്‍വെച്ച യുപി പൊലീസിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് ഖത്തര്‍ ഇന്ത്യന്‍ മീഡിയാ ഫോറം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. ജനാധിപത്യവിരുദ്ധമായ നടപടി പിന്‍വലിച്ച് സിദ്ദീഖ് കാപ്പനെ മോചിപ്പിക്കണമെന്നും ഐഎംഎഫ് ആവശ്യപ്പെട്ടു. മാധ്യമപ്രവര്‍ത്തകന്റെ ഉത്തരവാദിത്വം നിറവേറ്റുന്നതിനായി യുപിയിലേക്ക് പോയ സിദ്ദീഖ് കാപ്പനെതിരായ നടപടി ഭരണഘടന ഉറപ്പ് നല്‍കുന്ന മാധ്യമ സ്വാതന്ത്ര്യത്തെയും ജനാധിപത്യ അവകാശത്തെയും ലംഘിക്കുന്നതാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.