Entertainment

സോഷ്യൽമീഡിയ ഏറ്റെടുത്ത് ‘ജോ ആന്‍റ് ജോ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

Joe and Joe' first look poster taken over by social media

മാത്യു തോമസ്, നസ്ലിൻ, നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അരുൺ ഡി ജോസ് കഥയെഴുതി സംവിധാനം ചെയ്യുന്ന “ജോ ആന്‍റ് ജോ ” എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. മാത്യു അവതരിപ്പിക്കുന്ന കഥാപാത്രം വിവാഹിതനായി കുടുംബത്തോടൊപ്പം നിൽക്കുന്നതാണ് പോസ്റ്ററിലുള്ളത്.

ഏറെ കൗതുകം ജനിപ്പിക്കുന്ന പോസ്റ്റർ നിമിഷ നേരം കൊണ്ട് സോഷ്യൽമീഡിയയിൽ വൈറലായി കഴിഞ്ഞു. ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ് എന്നി ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ജോണി ആന്‍റണി, സ്മിനു സിജോയ് എന്നിവരും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

അരുൺ ഡി ജോസ്, രവീഷ് നാഥ് എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം അൾസർ ഷാ നിർവ്വഹിക്കുന്നു. ടിറ്റോ തങ്കച്ചൻ എഴുതിയ വരികൾക്ക് ഗോവിന്ദ് വസന്ത സംഗീതം പകരുന്നു. പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകരൻ, കല നിമേഷ്സ താനൂർ, മേക്കപ്പ് സിനൂപ് രാജ്, വസ്ത്രാലങ്കാരം സുജിത്ത് സി എസ്, സ്റ്റിൽസ് ഷിജിൻ പി രാജ്, പരസ്യകല മനു ഡാവൻസി.

എഡിറ്റർ ചമൻ ചാക്കോ,സൗണ്ട് ഡിസൈൻ സബീർ അലി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രവീഷ് നാഥ്, അസോസിയേറ്റ് ഡയറക്ടർ റെജിവാൻ അബ്ദുൾ ബഷീർ, വാർത്ത പ്രചരണം എ എസ് ദിനേശ് എന്നിവരാണ്.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button