Gulf NewsNews

ദുബായിൽ തൊഴിൽ പരിശീലന പരിപാടി; 10,000 ഇന്ത്യക്കാർക്ക് തൊഴിലവസരം

Job Training Program in Dubai; Employment opportunity for 10,000 Indians

ദുബായ്: ഇന്ത്യൻ കോൺസുലേറ്റും കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയവും ചേർന്നാണ് ദുബായിൽ ഇന്ത്യക്കാർക്ക് വേണ്ടി തൊഴിൽ പരിശീലന പരിപാടി നൽക്കുന്നത്. 10,000 ഇന്ത്യക്കാർക്ക് തൊഴിലവസരം ലഭിക്കുന്ന തരത്തലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നതെന്ന് ജനറൽ ഡോ. അമൻ പുരി അഭിപ്രായപ്പെട്ടു. ചില തൊഴിൽ രംഗങ്ങളിൽ പ്രത്യേക നൈപുണ്യമുള്ളവർക്കാണ് അവസരം ലഭിക്കുന്നത്. മാർച്ച് മുതൽ തേജസ് വഴി പരിശീലനം നൽകുകയാണെന്നും ഡോ. അമൻ പുരി പറഞ്ഞു. കൂടാതെ അടുത്ത രണ്ടുവർഷത്തിനകം കൂടുതൽ ഇന്ത്യക്കാർക്ക് ദുബായിൽ ജോലി ലഭിക്കാനുള്ള അവസരം ആണ് ഉണ്ടാക്കുന്നത്.

കോൺസുലേറ്റിന്റെ സേവനങ്ങൾ എല്ലാ ദിവസവും ലഭിക്കണം ‘സേവനത്തിന്റെ 365 ദിവസം’ എന്ന പരിപാടിയുടെ വാർഷിക ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോൺസൽ ജനറൽ. അപ്പോഴാണ് അദ്ദേഹം ജോലി സാധ്യതകളെ കുറിച്ച് പറഞ്ഞത്. പ്രവാസികൾ ഇന്ത്യയിലേക്ക് അയയ്ക്കുന്ന പണത്തിന്റെ നാലിൽ ഒരു ഭാഗം യുഎഇയിൽ നിന്നാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്

35 ലക്ഷത്തോളം വരുന്ന ഇന്ത്യക്കാരിൽ 65 ശതമാനവും ദുബായിൽ സാധാരണ ജോലി ചെയ്യുന്നവർ ആണ്. ഇവരുടെ പ്രശ്നങ്ങൾ കൃത്യമായി പരിഹരിക്കാൻ വിവിധ നിയമ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് സാധിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോൺസുലേറ്റുമായി ചേർന്നു പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾ വലിയ സാഹയമാണ് ചെയ്യുന്നതെന്ന് അദ്ദേഹം കൂട്ടിചേർത്തു.

കഴിഞ്ഞ വർഷം 1.57 ലക്ഷം കോടി രൂപയാണ് യുഎഇയിൽ നിന്നും പ്രവാസികൾ ഇന്ത്യയിലേക്ക് അയച്ചത്. മറ്റു രാജ്യങ്ങളിൽ നിന്നും പണം അയക്കുന്നത് കുറഞ്ഞിട്ടുണ്ടെങ്കിലും കഴിഞ്ഞ രണ്ട് വർഷത്തെ കണക്കുകൾ നോക്കുമ്പോൾ ഗൾഫ് മേഖല മേൽക്കോയ്മ കുറവാണ്. അടുത്ത വർഷം മുതൽ ഇത് കൂട്ടാൻ ആണ് പുതിയ ജോലി സാധ്യത കൊണ്ടുവരുന്നത്.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button