ഖത്തറില്‍ ജെ.ഇ.ഇ പരീക്ഷ ബിര്‍ളാ സ്‌കൂളില്‍ നടത്തും; ഇന്ത്യൻ എംബസി
JEE exam to be held at Birla School in Qatar; Embassy of India
ദോഹ: ഖത്തറിലെ വിദ്യാർത്ഥികൾക്കായുള്ള ഈ വർഷത്തെ ജെ.ഇ.ഇ പരീക്ഷ ബിര്‍ള പബ്ലിക് സ്‌കൂളിൽ വച്ച് നടത്തുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചതായി ഖത്തറിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കിയത്.
ഇന്ത്യയിലെ വ്യത്യസ്ത എഞ്ചിനീയറിങ് കോളജുകൾ, ഐ.ഐ.ടി, എന്‍.ഐ.ടി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലേക്കുമുള്ള പ്രവേശ പരീക്ഷ (ജെഇഇ) സെപ്റ്റംബര്‍ രണ്ട്, മൂന്ന് തീയ്യതികളിൽ നടക്കും.
നേരത്തേ ദോഹയിലെ ഫാമിലി കമ്പ്യൂട്ടര്‍ സെന്ററായിരുന്നു പരീക്ഷാ കേന്ദ്രമായി നിശ്ചയിച്ചിരുന്നത്. കൊവിഡുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങള്‍ ചൂണ്ടിക്കാട്ടി പരീക്ഷ നടത്താന്‍ സാധിക്കില്ലെന്ന ഫാമിലി കമ്പ്യൂട്ടര്‍ സെന്ററിന്റെ തീരുമാനത്തെ തുടർന്നാണ് ബിര്‍ള പബ്ലിക് സ്‌കൂളിൽ വച്ച് പരീക്ഷ നടത്താൻ തീരുമാനിച്ചത്.
രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ ദീപക് മിത്തല്‍ ഇടപെട്ടാണ് ബിര്‍ള പബ്ലിക് സ്‌കൂളിൽ വച്ച് പരീക്ഷ നടത്തം എന്ന തീരുമാനത്തിലെത്തിയത്.