India

ജമ്മു ശ്രീനഗർ ദേശീയ പാതയിൽ ടാക്സി മലയിടുക്കിലേക്ക് മറിഞ്ഞ് 10 മരണം

Jammu Raod Accident

Malayalam News Latest

ശ്രീനഗർ: ജമ്മു-ശ്രീനഗർ ദേശീയ പാതയിൽ പാസഞ്ചർ ടാക്സി മറിഞ്ഞ് 10 പേർ മരിച്ചതായി റിപ്പോർട്ട്.  അപകടം നടന്നത് റമ്പാൻ മേഖലയ്ക്ക് സമീപമായിരുന്നു അപകടം. #WATCH | A passenger taxi rolled down a deep gorge on the Jammu-Srinagar national highway near Battery Chashma in Ramban area. Police, SDRF and civil QRT Ramban reached on spot, rescue operation is going on: J&K Police pic.twitter.com/csynkpEwov

അപകടത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടൻ റമ്പാനിലെ ലോക്കൽ പോലീസ്, സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് , സിവിൽ ക്വിക്ക് റെസ്‌പോൺസ് ടീം എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് ജമ്മു കശ്മീർ പോലീസ് അറിയിച്ചു.

ദക്ഷിണാഫ്രിക്കയിലും ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് തീപിടിച്ചതിലൂടെ 45 പേർ മരിച്ചു. സംഭവത്തിൽ ബസിലുണ്ടായിരുന്ന 8 വയസുള്ള കുട്ടി മാത്രമാണ് രക്ഷപ്പെട്ടതെന്നാണ് റിപ്പോർട്ട്.

ഗുരുതര പരിക്കുകളോടെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ബോട്‍സ്വാന തലസ്ഥാനമായ ഗബൊറോണിൽനിന്ന് ദക്ഷിണാഫ്രിക്കയിലെ മൊറിയ നഗരത്തിൽ ഈസ്റ്ററിനോട് അനുബന്ധിച്ചുള്ള പ്രാർത്ഥനക്കായി വന്നവരാണ് അപകടത്തിൽപ്പെട്ടതെന്നാണ് റിപ്പോർട്ട്. ബസ് പാലത്തിന്‍റെ കൈവരിയിൽ ഇടിച്ച് താഴേക്ക് പതിച്ചതോടെയാണ് തീ പടർന്നത്. അപകടത്തെ തുടർന്ന് അവശിഷ്ടങ്ങൾക്കിടെയിൽ നിന്ന് മൃതദേഹങ്ങളെല്ലാം വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ് റിപ്പോർട്ട്.

Malayalam News Latest

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button