Iran Irak War Malayalam News
വാഷിങ്‌ടൺ: ഇസ്രയേൽ ഇറാൻ സംഘർഷം തുറന്ന പോരിലേക്കെന്ന് റിപ്പോർട്ട്. ഇസ്രയേലിനെതിരെ ഡ്രോൺ മിസൈൽ ആക്രമണം നടത്തി ദിവസങ്ങൾക്ക് ശേഷം ഇറാനിലേക്ക് മിസൈലുകൾ തൊടുത്തിരിക്കുകയാണ് ഇസ്രയേൽ. ഇസ്രയേലിന്റ മിസൈലുകൾ ഇറാനിൽ പതിച്ചതായി യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചു കൊണ്ട് എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇസ്ഫഹാൻസ്, തബ്രെസ് എന്നിവയുൾപ്പെടെ നിരവധി ഇറാനിയൻ നഗരങ്ങളിൽ സ്ഫോടന ശബ്ദം കേട്ടതായാണ് റിപ്പോർട്ട്. ഇതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിലും പ്രചരിക്കുന്നുണ്ട്. നതാൻസ് ആണവ കേന്ദ്രമടക്കം സ്ഥിതി ചെയ്യുന്ന ഇറാന്റെ നിർണായക പ്രദേശമാണ് ഇസ്ഫഹാൻസ് പ്രവിശ്യ. ഇതിന്റെ അടിസ്ഥാനത്തിൽ ഇറാൻ വ്യോമപാതയിലൂടെയുള്ള നിരവധി വിമാനങ്ങൾ തിരിച്ചുവിട്ടതായി റിപ്പോർട്ടുണ്ട്.
ഏപ്രിൽ 13 ന് ഇറാൻ ഇസ്രായേലിനെതിരെ നേരിട്ട് ആക്രമണം നടത്തിയതിന് ദിവസങ്ങൾക്ക് ശേഷമാണീ തിരിച്ചടി. ഇസ്രായേലിന് നേരെ ഇറാൻ 300 മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചതായിട്ടാണ് പുറത്തുവന്ന റിപ്പോർട്ട്. ഏപ്രില്‍ ഒന്നിന് സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലെ ഇറാന്‍ നയതന്ത്രകാര്യാലയത്തില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണമാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് ഇതിന് തിരിച്ചടിയെന്നോണം ശനിയാഴ്ച മുന്നൂറിലധികം ഡ്രോണുകളും മിസൈലുകളുമയച്ച് ഇറാന്‍ മറുപടി നല്‍കിയിരുന്നു. അതിനുള്ള തിരിച്ചടിയാണ് ഇപ്പോൾ ഇസ്രായേൽ നൽകിയിരിക്കുന്നത്.
<https://zeenews.india.com/malayalam/world/israel-launches-retaliatory-missile-strike-against-iran-tehran-activates-air-defence-system-193457