ലഖ്നൗ സൂപ്പർ ജെയ്ന്റ്സിന് പരിക്കിന്റെ ഭീതി; ജിടിക്കെതിരെയുള്ള മത്സരത്തിനിടെ എൽഎസ്ജിയുടെ പേസ് താരം കളം വിട്ടു
IPL 2024 LSG Under Injury Scare Mayank Yadav Left Field During Lucknow Super Giants vs Gujarat Titans Match |Malayalam News
IPL 2024 Malayalam News
ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ജയത്തിന് പിന്നാലെ ലഖ്നൗ സൂപ്പർ ജെയ്ന്റ്സിന് തിരിച്ചടി. ലഖ്നൗ സൂപ്പർ ജയ്ന്റ്സിന്റെ പുത്തൻ താരോദയവും പേസ് താരവുമായ മയാങ്ക് യാദവിന് പരിക്കിന്റെ ഭീഷിണി. ഇന്നലെ ഞായറാഴ്ച ഗുജറാത്തിനെതിരെ നടന്ന മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഗുജറാത്തിനെതിരെ ലഖ്നൗ ഉയർത്തിയ 164 റൺസിന്റെ പ്രതിരോധിക്കുന്നതിനിടെയാണ് മയാങ്ക് യാദവിന് പരിക്കേറ്റത്. പരിക്കേറ്റ താരത്തെ എൽഎസ്ജിയുടെ ഫിസിയോ എത്തി പരിശോധന നടത്തി തുടർന്ന് മയാങ്ക് കളം വിടുകയായിരുന്നു.
മത്സരത്തിൽ ഒരു ഓവർ മാത്രം എറിഞ്ഞ താരം 13 റൺസ് വിട്ടുകൊടുത്തൂ. പരിക്കേറ്റ് കളം വിട്ട താരം പിന്നീട് ഫീൽഡിങ്ങിന് ഇറങ്ങിയിരുന്നില്ല. അതേസമയം മത്സരത്തിൽ ലഖ്നൗ ഗുജറാത്തിനെ 33 റൺസിന് തോൽപ്പിച്ചിരുന്നു. മത്സരത്തിന് ശേഷം താരത്തിന്റെ പരിക്കിനെ കുറിച്ച് മയാങ്കിന്റെ സഹതാരം കൃണാൽ പാണ്ഡ്യ വ്യക്തമാക്കിട്ടുണ്ട്. എൽഎസ്ജിയുടെ പേസ് താരത്തിന് പരിക്കിന് സാരമുള്ളതല്ലയെന്നാണ് പാണ്ഡ്യ മത്സരത്തിന് ശേഷം പറഞ്ഞു. ഐപിഎല്ലിൽ ഏറ്റവും കൂടുതൽ വേഗത്തിൽ പന്തെറിഞ്ഞ താരങ്ങളിൽ ഒരാളാണ് മയാങ്ക് യാദവ്.
അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 163 റൺസെടുക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ടൈറ്റൻസ് 130 റൺസിന് പുറത്താകുകയായിരുന്നു. അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ യഷ് താക്കൂറാണ് ഗുജറാത്തിനെ തകർത്തത്. 3.5 ഓവർ എറിഞ്ഞ ഇന്ത്യൻ പേസർ ഒരു മെയ്ഡൻ ഓവർ ഉൾപ്പെടെ എറിഞ്ഞാണ് അഞ്ച് വിക്കറ്റ് നേടിയത്. താക്കൂറിന് പുറമെ കൃണാൽ പാണ്ഡ്യ മൂന്നും രവി ബിഷ്നോയിയും നവീൻ-ഉൾ-ഹഖും ചേർന്ന് ഓരോ വിക്കറ്റുകൾ വീതം നേടി.
ഐപിഎല്ലിൽ ഇന്ന് ചെന്നൈ സൂപ്പർ കിങ്സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിൽ ഏറ്റുമുട്ടും. ചെപ്പോക്ക് സ്റ്റേഡിയത്തിൽ വെച്ച് ഇന്ത്യൻ സമയം വൈകിട്ട് 7.30നാണ് മത്സരം.
<https://zeenews.india.com/malayalam/sports/ipl-2024-lsg-under-injury-scare-mayank-yadav-left-field-during-lucknow-super-giants-vs-gujarat-titans-match-192341