IPL 2024 KKR Smashed 106 Runs Massive Victory Against Delhi Capitals: കെകെആറിന്റെ അഴിഞ്ഞാട്ടം; ഡൽഹിക്കെതിരെ കൂറ്റൻ ജയം
IPL 2024 KKR Smashed 106 Runs Massive Victory Against Delhi Capitals In Visakhapatnam
IPL 2024 KKR
ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് കൂറ്റൻ ജയം. ഐപിഎൽ ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും ഉയർന്ന സ്കോർ പിറന്ന മത്സരത്തിൽ 106 റൺസിനാണ് കെകെആർ ഡൽഹിയെ തകർത്തത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത ഡിസിക്കെതിരെ 273 റൺസിന്റെ വിജയലക്ഷ്യം ഉയർത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹി 166 റൺസിന് പുറത്തായി. കൊൽക്കത്തയുടെ സീസണിലെ തുടർച്ചയായ മൂന്നാമത്തെ ജയമാണിത്. ജയത്തോടെ കെകെആർ ഐപിഎൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി.
മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കെകെആർ സുനിൽ നരെന്റെയും അങ്ക്രിഷ് രഘുവൻഷിയുടെ ബാറ്റിങ് മികവിലാണ് ഡൽഹിക്കെതിരെ കുറ്റൻ സ്കോർ ബോർഡ് ഉയർത്തിയത്. ഇരുവരും ചേർന്ന് 100 റൺസിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. 39 പന്തിൽ ഏഴ് വീതം ഫോറും സിക്സറുകളുടെ അകമ്പടിയോടെ നരേൻ 85 റൺസെടുത്തു. പിന്നാലെ ആന്ദ്രെ റസ്സലും റിങ്കു സിങ്ങും വെടിക്കെട്ട് നടത്തിയതോടെ കെകെആർ കൂറ്റൻ സ്കോറിലേക്കെത്തി.
REAL ESTATE WEBSITE IN THRISSUR
ടീം സ്കോറിൽ മുംബൈ ഇന്ത്യൻസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദ് നേടിയ റെക്കോർഡ് കെകെആർ മറികടക്കുമെന്ന് കരുതിയെങ്കിലും അവസാന ഓവറിലെ ഇഷാന്ത് ശർമയുടെ പ്രകടനം അത് തടഞ്ഞു. ഡൽഹിക്കായി അൻറിച്ച് നോർക്കിയ മൂന്നും ഇഷാന്ത് ശർമ രണ്ടും ഖലീൽ അഹമ്മദും മിച്ചൽ മാർഷും ഒന്നും വീതം വിക്കറ്റുകൾ നേടി. ഫീൽഡിങ്ങിൽ ഒന്നിലധികം ക്യാച്ചുകൾ നഷ്ടപ്പെടുത്തിയതും ഡൽഹിക്ക് വിലങ്ങു തടിയായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിയുടം തുടക്കം അത്രകണ്ട ശുഭകരമല്ലായിരുന്നു. സ്കോർ ബോർഡ് 30ലേക്കെത്തിയപ്പോൾ ഡിസിക്ക് നാല് വിക്കറ്റുകൾ നഷ്ടമായി. ക്യാപ്റ്റൻ റിഷഭ് പന്തും ദക്ഷിണാഫ്രിക്കൻ താരം ട്രിസ്റ്റൻ സ്റ്റബ്സും ചേർന്ന് പ്രതിരോധിച്ചതല്ലാതെ ഡൽഹിയുടെ ഭാഗത്ത് മറ്റൊരു പ്രകടനം ഉണ്ടായില്ല. വെങ്കടേശ് അയ്യർ എറിഞ്ഞ ഒരു ഓവറിൽ പന്ത് അടിച്ചു കൂട്ടിയത് 28 റൺസായിരുന്നു. കെകെആറിന് വേണ്ടി വൈഭവ അറോറയും വരുൺ ചക്രവർത്തിയും മൂന്ന് വീതം വിക്കറ്റുകൾ നേടി. ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക് രണ്ടും വെസ്റ്റ് ഇൻഡീസ് താരങ്ങളായ ആന്ദ്രെ റസ്സലും സുനിൽ നരേനും ഓരോ വിക്കറ്റുകൾ വീതം നേടി.
ഐപിഎല്ലിൽ ഇന്ന് ഗുജറാത്ത് ടൈറ്റൻസ് പഞ്ചാബ് കിങ്സിനെ നേരിടും. അഹമ്മദബാജദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെച്ച് ഇന്ത്യൻ സമയം വൈകിട്ട് 7.30നാണ് മത്സരം.
REAL ESTATE WEBSITE IN THRISSUR
<https://zeenews.india.com/malayalam/sports/ipl-2024-kkr-smashed-106-runs-massive-victory-against-delhi-capitals-in-visakhapatnam-191783