ഈ വര്‍ഷത്തെ അന്താരാഷ്ട്ര ബുക്കര്‍ സാഹിത്യ പുരസ്‍കാരം പ്രഖ്യാപിച്ചു. നെതര്‍ലന്‍ഡ്‍സില്‍ നിന്നുള്ള മരീകെ ലൂകാസ് റീന്‍വെല്‍ഡ് സ്വന്തമാക്കി. 29 വയസ്സു പിന്നിട്ട റീന്‍വെല്‍ഡിന്‍റെ “ദ് ഡിസ്‍കംഫര്‍ട്ട് ഓഫ് ഈവനിങ്” എന്ന പ്രഥമ നോവലിനാണ് പുരസ്‍കാരം.
ഇംഗ്ലീഷ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുന്ന പുസ്‍തകങ്ങളാണ് അന്താരാഷ്ട്ര ബുക്കര്‍ പുരസ്‍കാരങ്ങള്‍ക്ക് പരിഗണിക്കുന്നത്. പരിഭാഷക, മിഷേല്‍ ഹച്ചിസണ്‍, റീന്‍വെല്‍ഡിനൊപ്പം പുരസ്‍കാരത്തുക പങ്കിടും. 50,000 പൗണ്ട് (ഏകദേശം 49 ലക്ഷംരൂപ) ആണ് സമ്മാനത്തുക.
സ്ത്രീ, പുരുഷന്‍ എന്നീ ലൈംഗിക സ്വത്വങ്ങള്‍ സ്വീകരിക്കാത്ത റീന്‍വെല്‍ഡ്, ‘അവര്‍’ എന്ന വിശേഷണമാണ് സ്വയം നല്‍കുന്നത്. പൊതുവെ ട്രാന്‍സ്‍ജെണ്ടര്‍ വ്യക്തികളാണ് അവന്‍, അവള്‍ എന്നീ പൊതുവായ ലിംഗവിശേഷണങ്ങള്‍ ഒഴിവാക്കുന്നത്.