ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്സ് ഖത്തർ : എഞ്ചിനീയേഴ്സ് ഡേ ഡിസംബർ 19ന്
Institution of Engineers Qatar: Engineers Day on December 19th
ദോഹ: ഈവർഷത്തെ എഞ്ചിനീയേഴ്സ് ഡേ ഡിസംബർ 19ന് ആഘോഷിക്കുമെന്ന് ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്സ് (ഇന്ത്യ) ഖത്തർ ചാപ്റ്റർ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു .സ്വയംപര്യാപ്തതയുള്ള ഇന്ത്യക്കായി എഞ്ചിനീയർമാർ’ എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം. ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ, ഇന്ത്യയിലെ ദേശീയ ബോർഡ് ഓഫ് അക്രഡിറ്റേഷൻ ചെയർമാൻ കെ.കെ. അഗർവാൾ എന്നിവർ മുഖ്യാതിഥികളാകും കോവിഡ് നിയന്ത്രണങ്ങൾ പാലിക്കേണ്ടതിനാൽ പ്രത്യേക ക്ഷണിതാക്കളെ ഉൾപ്പെടുത്തി ഒ.യു.സി ലിവർ പൂൾ ജോൺ മൂർസ് യൂനിവേഴ്സിറ്റി ഹാളിലും മറ്റുള്ളവർക്ക് സൂം വഴി ഓൺലൈനിലുമായാണ് ആഘോഷപരിപാടികൾ നടക്കുക. വൈകുന്നേരം 6.30 മുതൽ 8.30 വരെയാണ് പരിപാടി.
ചടങ്ങിൽ മൂൺ മാൻ ഓഫ് ഇന്ത്യ എന്നറിയെപ്പടുന്ന മയിൽ സ്വാമി അണ്ണാദുരൈ, ഖത്തർ കെമിക്കൽസ് മുൻ. സി.ഇ.ഒ എഞ്ചിനീയർ നാസർ ജിഹാം അൽ കുവാരി, ലീൻ കൺസ്ട്രക്ഷൻ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡൻറ് ഡോ. അബ്ദുല്ല അൽ സയീദ്, ഒ.യു.സി ലിവർപൂൾ ജെ.എം. യൂനിവേഴ്സിറ്റി ചെയർമാൻ ഡോ. ഹുമൈദ് അബ്ദുല്ല അൽ മദ്ഫ, ഖത്തരി സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്സ് മുൻപ്രസിഡൻറ് അഹ്മദ് ജോലോ, വേൾഡ് ഫെഡറേഷൻ ഓഫ് എഞ്ചിനീയറിങ് ഓർഗനൈസേഷൻ ചെയർമാൻ ടി.എം. ഗുണരാജ, സുനിത ശ്യാം തുടങ്ങിയവരും പങ്കെടുക്കും.
ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്സ് (ഇന്ത്യ) ഖത്തർ ചാപ്റ്റർ ചെയർമാൻ അബ്ദുൽസത്താർ, അംഗങ്ങളായ സയിദ് റസൂലുല്ല, മഖ്ബൂൽ അഹ്മദ്, , ഗംഭീർ, അസീം സിയാമുൽ ഹഖീം, സലാഹുദ്ദീൻ തുടങ്ങിയവർ വാ ർത്താസമ്മേളനത്തിൽ പങ്കെടുത്തു.
തെരെഞ്ഞടുത്തസ്‌കൂൾ വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചിവളർത്തുന്നതിനായി ശില്പശാലകൾ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. 1000ത്തിലധികം ആക്റ്റീവ് മെമ്പർമാരുള്ളഇന്ത്യൻ എഞ്ചിനീയർമാരുടെ കൂട്ടായ്മയായ സംഘടന ഖത്തറിൽ വിപുലമായ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്.
ഷഫീക് അറക്കൽ