തെലങ്കാന: ഹൈദരാബാദിലെ വ്യവസായശാലയില്‍ വന്‍തീപിടിത്തം. ബൊല്ലാരാം മേഖലയിലെ വിന്ധ്യ ഓര്‍ഗാനിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തെ തുടര്‍ന്ന് 11 തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ഫാക്ടറിയില്‍ കുടുങ്ങി കിടക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വിന്ധ്യ ഓര്‍ഗാനിക്‌സിനുള്ളില്‍ ഉണ്ടായ സ്‌ഫോടനത്തെ തുടര്‍ന്ന് മൂന്ന് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി. വ്യവസായശാലയില്‍ സൂക്ഷിച്ച രാസലായനിയ്ക്ക് തീപിടിത്തമുണ്ടായതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.