India

അതിർത്തിയിൽ ഇന്ത്യൻ സൈന്യം അഞ്ച് പാക് സൈനികരെ വധിച്ചു

Indian troops kill five Pakistani soldiers on border

ജമ്മു: ജമ്മു കശ്മീരിൽ നിയന്ത്രണരേഖയ്ക്ക് സമീപം നടന്ന ഏറ്റുമുട്ടലിനിടെ ഇന്ത്യൻ സൈന്യത്തിൻ്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് അഞ്ച് പാക് സൈനികര്‍. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലാണ് ഏറ്റുമുട്ടൽ നടന്നതെന്നാണ് പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള വാര്‍ത്താ ഏജൻസിയുടെ റിപ്പോര്‍ട്ട്.

വ്യാഴാഴ്ചയാണ് പൂഞ്ച് പ്രദേശത്ത് പാക് സൈന്യം ഇന്ത്യൻ ഭാഗത്തേയ്ക്ക് പ്രകോപനമില്ലാതെ വെടിയുതിര്‍ത്തത്. സാധാരണക്കാരുടെ കേന്ദ്രങ്ങള്‍ ലക്ഷ്യം വെച്ചു നടത്തിയ ഷെല്ലാക്രമണത്തിൽ ജനങ്ങളുടെ വസ്തുവകകള്‍ക്ക് നാശനഷ്ടമുണ്ടായെന്നാണ് സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് ഇന്ത്യൻ സൈന്യം തിരിച്ചടിയ്ക്കുകയും പ്രത്യാക്രമണത്തിൽ അഞ്ച് പാക് സൈനികര്‍ കൊല്ലപ്പെടുകയുമായിരുന്നു. ഏറ്റുമുട്ടലിൽ നിരവധി പാക് ബങ്കറുകള്‍ തകര്‍ന്നെന്നാണ് റിപ്പോര്‍ട്ട്. ഏറ്റുമുട്ടൽ രണ്ട് മണിക്കൂറോളം നീണ്ടുനിന്നു. ആക്രമണത്തിൽ മൂന്ന് പാക് സൈനികര്‍ക്ക് പരിക്കേറ്റിട്ടുമുണ്ടെന്ന് വാര്‍ത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോര്‍ട്ട് ചെയ്തു.

2020 ആരംഭം മുതൽ പാകിസ്ഥാൻ നിരവധി തവണ വെടിനിര്‍ത്തൽ കരാര്‍ ലംഘിച്ചിട്ടുണ്ട്. ജനുവരി 2020 മുതൽ ഇതുവരെ പാകിസ്ഥാൻ 3200 തവണ വെടിനിര്‍ത്തൽ ലംഘിച്ചിട്ടുണ്ടെന്നണ് വാര്‍ത്താ ഏജൻസിയുടെ കണക്ക്. ആക്രമണങ്ങളിൽ ഇതുവരെ 30 പസാധാരണക്കാര്‍ കൊല്ലപ്പടുകയും നൂറിലധികം പേര്‍ക്ക് പരിക്കേൽക്കുകയുംചെയ്തിട്ടുണ്ട്.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button