കോവിഡ് പ്രതിരോധം എന്‍-95 മാസ്‌കുകള്‍ ഏറ്റവും ഫലപ്രദമെന്ന് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍
Indian scientists say N-95 masks are the most effective against Covid resistance
ന്യൂഡല്‍ഹി: കോവിഡിന്റെ വ്യാപനം കുറയ്ക്കുന്നതിന് എന്‍95 മാസ്‌കുകള്‍ ഏറ്റവും ഫലപ്രദമാണെന്ന് ഗവേഷകരുടെ പഠന റിപ്പോര്‍ട്ട്. ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞരടങ്ങിയ ഗവേഷക സംഘം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.
ചുമ, തുമ്മല്‍ എന്നിവയ്ക്കിടെ പുറത്തുവരുന്ന എയ്‌റോസോള്‍ തുള്ളികള്‍ വഴിയാണ് പ്രധാനമായും കോവിഡ് പകരുന്നതെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു.
ഐഎസ്ആര്‍ഒയില്‍ നിന്നുള്ള പദ്മനാഭ പ്രസന്ന സിംഹ, ശ്രീജയദേവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോവസ്‌കലര്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ചിലെ പ്രസന്ന സിംഹ മോഹന്‍ റാവു തുടങ്ങിയവരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.
ഫിസിക്‌സ് ഓഫ് ഫ്‌ളൂയിഡ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ചുമയുടെ തിരശ്ചീന വ്യാപനം തടയുന്നതിന് എന്‍95 മാസ്‌കുകള്‍ ഫലപ്രദമെന്ന് കണ്ടെത്തി.
‘എന്‍9 5 മാസ്‌കുകള്‍ ഒരു ചുമയുടെ പ്രാരംഭ ചലനവേഗത 10 ഘടകമായി വരെ കുറയ്ക്കുയും അതിന്റെ വ്യാപനം 0.1 മുതല്‍ 0.25 മീറ്റര്‍ പരിമിതപ്പെടുത്തുകയും ചെയ്യുന്നു. ആവരണമില്ലാത്ത ചുമ മൂന്ന് മീറ്റര്‍ വരെ വ്യാപിക്കാമെങ്കിലും ഒരു സാധാരണ ഡിസ്‌പോസിബിള്‍ മാസ്‌കിന് പോലും ഇത് 0.5 മീറ്ററിലേക്ക് താഴ്ത്താന്‍ സാധിക്കും’ ഗവേഷകര്‍ പറയുന്നു.