270,000 ടൺ ക്രൂഡ് ഓയിൽ നിറച്ച ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എണ്ണക്കപ്പൽ ശ്രീലങ്കന്‍ തീരത്തുവെച്ച് തീപിടിച്ചു
Indian Oil Corporation's oil tanker Ship catches fire off Sri Lankan coast
കൊളംബോ: ഇന്ത്യൻ ഓയിൽ കോർപ്പറേഷന് വേണ്ടി ക്രൂഡ് ഓയിൽ എത്തിക്കുന്നതിനിടെ ശ്രീലങ്കൻ തീരത്തിന് സമീപത്തുവെച്ച് ടാങ്കർ കപ്പലിന് തീപിടിച്ചു. പാരദ്വീപിലെ തുറമുഖത്തേക്ക് എത്തുകയായിരുന്ന ന്യൂ ഡയമണ്ട് എന്ന കൂറ്റൻ കപ്പലിനാണ് തീപിടിച്ചത്.
കപ്പലിലെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. ശ്രീലങ്കയുടെ കിഴക്കൻ തീരത്ത് നിന്ന് 20 നോട്ടിക്കൽ മൈൽ അകലെവെച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. രക്ഷാപ്രവർത്തനത്തിനായി രണ്ട് നാവികസേന കപ്പലുകളേയും ഒരു വിമാനത്തേയും അപകടസ്ഥലത്തേക്ക് അയച്ചതായി ലങ്കൻ നാവികസേന പ്രതിനിധി കമാൻഡർ രഞ്ജിത് രാജപക്‌സ വ്യക്തമാക്കി.
കുവൈത്തിലെ മീനാ അൽ അഹ്മദിയിൽ നിന്നാണ് ഇന്ത്യയിലേക്ക് കപ്പൽ പുറപ്പെട്ടത് എന്നാണ് റിപ്പോർട്ടുകൾ. 270,000 ടൺ ക്രൂഡ് ഓയിലാണ് കപ്പലിൽ ഉള്ളത്.
ക്രൂഡ് ഓയിൽ ചോരാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാണെന്നും ശ്രീലങ്കന്‍ മറൈന്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി വ്യക്തമാക്കി.