നീണ്ട 12 മണിക്കൂർ പോരാട്ടം; ഒടുവിൽ പാക്കിസ്ഥാൻകാര്‍ക്ക് രക്ഷകരായി ഇന്ത്യൻ നാവികസേന
Indian Navy
Indian Navy
ന്യൂഡൽഹി: കടൽ കൊള്ളക്കർ പിടിച്ചെടുത്ത ഇറാനിയൻ കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന. 12 മണിക്കൂർ നീണ്ട ശ്രമത്തിന്നൊടുവിലാണ് ഈ വിജയം. ബോട്ടിലുണ്ടായിരുന്ന 23 പാകിസ്ഥാൻ മത്സ്യതൊഴിലാളികളും സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്.
രക്ഷാദൗത്യത്തിൽ പങ്കെടുത്തത് ഐഎൻഎസ് സുമേധ, ഐഎൻഎസ് തൃശൂൽ എന്നീ പടക്കപ്പലുകളാണ്. ഇറാനിയൻ ബോട്ടായ അൽ കാമ്പറാണ് സോമാലിയൻ കടൽകൊള്ളക്കാർ പിടിച്ചെടുത്തത്. ഇറാനിയൻ കപ്പലായ അൽ-കംബർ 786 എന്ന കപ്പൽ ആക്രമിക്കപ്പെട്ട വിവരം ലഭിച്ചയുടൻ മേഖലയിൽ പട്രോളിങ് നടത്തുകയായിരുന്ന ഇന്ത്യൻ നാവിക സേന രക്ഷാപ്രവര്‍ത്തനത്തിനായി ഇവിടേക്ക് എത്തുകയായിരുന്നു. 9 സോമാലിയൻ കടൽക്കൊള്ളയിരുന്നു കപ്പൽ ആക്രമിച്ചത്.ഇന്നലെ വൈകുന്നേരമായിരുന്നു ഇറാനിയൻ ബോട്ടിനെ സോമാലിയൻ കൊള്ളക്കാർ തട്ടിയെടുത്തു എന്ന വിവരം ലഭിച്ചത്. #INSSumedha intercepted FV Al-Kambar during early hours of #29Mar 24 & was joined subsequently by the guided missile frigate #INSTrishul.
After more than 12 hrs of intense coercive tactical measures as per the SOPs, the pirates on board the hijacked FV were forced to surrender.… https://t.co/2q3Ihgk1jn pic.twitter.com/E2gtTDHVKu
— SpokespersonNavy (@indiannavy) March 29, 2024
ബോട്ടിനുള്ളിൽ ഉണ്ടായിരുന്ന എല്ലാവരും പാകിസ്ഥാൻ സ്വദേശികളായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇവരെ എല്ലാവരെയും രക്ഷിച്ചതോടെ അന്താരാഷ്ട്ര സമൂഹത്തിന് മുന്നിലും ഇന്ത്യൻ നാവികസേനയുടെ അഭിമാനം ഉയര്‍ന്നിരിക്കുകയാണ്. മോചിപ്പിച്ച പാക് പൗരന്മാരെ സുരക്ഷിതമായ സ്ഥാനത്ത് എത്തിച്ചതായും ഇന്ത്യൻ നാവിക സേന അറിയിച്ചു.