ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന് ഖത്തറിൽ ഊഷ്മള വരവേൽപ്പ്
Indian External Affairs Minister S Jayashankar receives a warm welcome in Qatar
ദോഹ: രണ്ടുദിവസത്തെ സന്ദർശനത്തിനായി ഖത്തറിലെത്തിയ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന് ഊഷ്മള വരവേൽപ്പ് .ഇന്ന് രാവിലെ ദോഹയിലെത്തിയ വിദേശകാര്യ മന്ത്രി ഖത്തര്‍ ഉപ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനിയുമായി കൂടിക്കാഴ്ച നടത്തും. ഉഭയകക്ഷി പ്രശ്നങ്ങള്‍, പ്രാദേശിക, അന്തര്‍ദേശീയ താല്‍പ്പര്യങ്ങള്‍ എന്നീ വിഷയങ്ങളിലാണ് ചര്‍ച്ച നടത്തുക.
ഖത്തറിലെ ഇന്ത്യന്‍ സമൂഹവുമായും വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തും. വൈകീട്ട് 4.15 മുതല്‍ 5.30 വരെ ഓണ്‍ലൈന്‍ വഴിയാണ് കൂടിക്കാഴ്ച നടത്തുന്നത്. താഴെ നല്‍കിയിരിക്കുന്ന നാലു ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴി
ഇന്ത്യക്കാര്‍ക്ക് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്താം.
YouTube : @Indian Embassy Doha-Qatar
Facebook: @IndianEmbassyQatar
Facebook : @bharatiya.rajdootdoha
Twitter : @IndEmbDoha
ഷഫീക് അറക്കൽ