ദോഹ: ഖത്തറിലെ ഇന്ത്യൻ എംബസിഅനുബന്ധസംഘടനകളിലേക്ക് ഫെബ്രുവരി 24 ന് നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾ കലാശകൊട്ടിലേക്ക്. കലാ സാംസ്ക്കാരിക സംഘടനയായ ഐ സി സി യുടെ പ്രസിഡണ്ട്സ്ഥാനത്തേക് എ.പിമണികണ്ഠനും പി നസറുദീനും തമ്മിലാണ്മത്സരം. 2019-2020കാലയളവിൽ ഐ സി സി പ്രസിഡണ്ട് പദവി വഹിച്ചിട്ടുള്ള എ പി മണികണ്ഠൻ വീണ്ടും ജനവിധി തേടുമ്പോൾ ഫ്രണ്ട്സ് ഓഫ് തൃശൂർ, ഇൻകാസ്തൃശൂർ ജില്ലാകമ്മിറ്റി എന്നീസംഘടനകളിലെ പ്രവൃത്തിപരിചയവുമായാണ് പി നസറുദീൻ മത്സരിക്കുന്നത്.
ജീവകാരുണ്യ സംഘടനയായ ഐ സി ബി എഫിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഷാനവാസ് ബാവയും നിലവിലെ ജനറൽ സെക്രട്ടറി സാബിത് സഹീറും തമ്മിലാണ് മത്സരം. ഖത്തറിലെ മലയാളി സംരംഭകരുടെ അസോസിയേറ്റ് സംഘടനയായ കേരള ബിസിനസ് ഫോറത്തിന്റെ പ്രസിഡണ്ട് കൂടിയായ ഷാനവാസ് ബാവ സൗമ്യനും സാമൂഹ്യ സാംസ്കാരിക പരിപാടികളിലെ സജീവസാന്നിധ്യത്തിലൂടെ ഇന്ത്യൻ സമൂഹത്തിന് സുപരിചിതനുമാണ്.
നിലവിലെ ഐ സി ബി എഫ് ജനറൽ സെക്രട്ടറി കൂടിയായ സാബിത് സഹീറിന് കോവിഡ് കാലത്ത് നടത്തിയ മികച്ച പ്രവർത്തനങ്ങളുടെ വിലയിരുത്തൽ കൂടിയാകും ജനവിധി.കായിക സംഘടനയായ ഐ എസ് സി യുടെ പ്രസിഡണ്ട് സ്ഥാനത്തേക്ക് ആഷിക് അഹമദും ഇ പി അബ്ദുൾ റഹ്മാനും തമ്മിലാണ് മത്സരം. ഖത്തറിലെ വോളിബോൾ പ്രേമികളുടെ സംഘടനയായ വോളിക്കിന്റെ പ്രസിഡന്റ് കൂടിയായ ആഷിക് അഹ്‌മദ് ഐ എസ് സിയുടെ സ്ഥാപകഅംഗവും കായികലോകത്ത്സുപരിചിതനുമാണ്.
ആരോഗ്യമേഖലയിലെ മികച്ച സംരംഭകനായ ഇ പി അബ്ദുൾ റഹ്മാൻ ഐ എസ് സി യുടെ പ്രവർത്തനങ്ങളിൽ സജീവസാന്നിധ്യമാണ്.
മൂന്ന് അപ്പെക്സ് ബോഡികളിലേക്കും എം സി മെമ്പർ സ്ഥാനങ്ങളിലേക്ക് പ്രവാസലോകത്തിനു സുപരിചിതരായവരാണ് മത്സരിക്കുന്നത്. ഇവരുടെ സ്വീകാര്യതയും വോട്ടിങ്പാനലിൽ പ്രതിഫലിക്കും. നിലവിൽ ഐ സി ബി എഫിലാണ് കടുത്ത മത്സരം നടക്കുന്നത്. ഷാനവാസ് ബാവനേതൃത്വം നൽകുന്ന പാനലിൽ ആദ്യം നിലവിലെ ഐ സി ബി എഫ് ആക്റ്റിങ് പ്രസിഡണ്ട് വിനോദ് നായരാണ് പ്രസിഡന്റ്സ്ഥാനാർഥിയായി രംഗത്ത് വന്നിരുന്നതെങ്കിലും ചിലകാരണങ്ങളാൽ വിനോദ് നായർ മത്സരരംഗത്തുനിന്നും പിന്മാറുകയായിരുന്നു.
അതേസമയം ആദ്യഘട്ടത്തിൽ എം സി മെമ്പർ തലത്തിലേക്കു മത്സരിക്കുന്നവരിൽ ലോക കേരളസഭ മെമ്പറും പ്രവാസിക്ഷേമകാര്യപ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവുമായ അബ്ദുൾ റഊഫ് കൊണ്ടോട്ടിഇടംപിടിച്ചിരുന്നുവെങ്കിലും പിന്നീട് തഴയപെട്ടതിനാൽ ഒരു വിഭാഗത്തിന്റെ വോട്ടിങ്ങിലെ പ്രതികരണം കണ്ടറിയേണ്ടതാണ്. ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ പ്രശ്നങ്ങളിൽ കൃത്യമായ ഇടപെടലുകൾ നടത്തേണ്ട സംഘടനകളുടെ നേതൃത്വം ഇനിയും മികച്ചരീതിയിൽ പ്രവർത്തികേണ്ടതുണ്ട് ഏറ്റവും കൂടുതൽ ഇന്ത്യൻ പ്രവാസികളുള്ള ഖത്തറിൽ നാടകവും, നൃത്തവും, ഗാനമേളയുമൊക്കെ മികച്ച രീതിയിൽ ആസ്വദിക്കാവുന്ന ഒരു ഓഡിറ്റോറിയം ഇനിയുംസാക്ഷാൽകരിക്കപെട്ടിട്ടില്ല.
ഐ സി സി അശോകഹാളിൽഓരോ പരിപാടിയും തിങ്ങിനിറഞ്ഞസദസ്സ് പലപ്പോഴും ‘വെന്തുരു’കിയാണ് ആസ്വദിക്കുന്നത്. സ്റ്റേജിലേക്കുള്ള കാണികളുടെ നോട്ടത്തെ മറയ്ക്കുന്ന തൂണുകളും ഇന്ത്യൻ സമൂഹത്തിനു തന്നെനാണക്കേടാണ്.കേന്ദ്ര-സംസ്ഥാന മന്ത്രിമാരും, രാഷ്ട്രീയനേതാക്കളും സിനിമാതാരങ്ങളും, സംഗീത പ്രതിഭകളൊക്കെ പങ്കെടുക്കുന്ന ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ വേദികൂടിയാണിത്. ജീവകാരുണ്യസംഘടനയായ ഐ സി ബി എഫിന്റെ കനിവ്പ്രയാസമനുഭവിക്കുന്നപ്രവാസികളിലേക്ക് ഇനിയുംസാന്ത്വനമായെത്തേണ്ടതാണ്. സ്പോൺസർമാരുമായുണ്ടാകുന്ന പ്രശ്നത്തെ തുടർന്ന് അഭയം തേടുന്ന വീട്ടുജോലിക്കാർരടക്കമുള്ളവർ നാടണയാനുള്ള ടിക്കറ്റിനായിഎംബസിയുടെ ഷെൽട്ടറിൽ നീണ്ട കാത്തിരിപ്പിലാകുന്നതിന് വേഗത്തിൽ പരിഹാരം കണ്ടെത്താനുള്ള ഇച്ചാശക്തിയുള്ള നേതൃത്വം അനിവാര്യമാണ്.
പ്രവാസികളുടെ കുടുംബങ്ങൾക്ക് ഏറെ പ്രയോജനകരമാകുന്ന ഇൻഷുറൻസ് പദ്ധതി ആദ്യഘട്ടം പിന്നിടുമ്പോൾ പരാതികളുയരുകയാണ്. ഐ സി ബി എഫും ഇൻഷുറൻസ് കമ്പനി നിയുമായുള്ളധാരണാപത്രത്തിൽ പറഞ്ഞിട്ടുള്ളത് മരണമടഞ്ഞ പോളിസിഉടമയുടെ അവകാശികൾക്ക് എഴുദിവസത്തിനകം ഇൻഷുറൻസ് തുകനൽകണമെന്നാണ്. മൂന്നുമാസമായിട്ടും ഇൻഷുറൻസ് തുകലഭിക്കാത്ത അവകാശികളുടെപരിദേവനങ്ങൾ ഇനിയും വേണ്ടവിതംപരിഹരിക്കപെടേണ്ടതാണ്.
ഐ സി സിക്കും , ഐ സി ബി എഫിനുംകോൺസുലർ സർവീസിലൂടെഅത്യാവശ്യം ലഭിക്കുന്ന വരുമാനം
പ്രയാസമനുഭവിക്കുന്ന ഏറ്റവുംസാധാരണക്കാരിലേക്ക് ആശ്വാസമായെത്തേണ്ടതുണ്ട്. ഇന്ത്യൻ സ്പോർട്സ് സെന്റർപ്രവാസലോകത്തെ കായികമികവിനെ പരിപോഷിപ്പിക്കാൻ മധ്യവർഗ്ഗത്തിൽ നടത്തുന്ന പരിപാടികൾക്കൊപ്പം ബ്ലു കോളർ ലേബർമാർക്കായി മികച്ച കായിക വിനോദപരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കാനും അവർക്ക് ആവശ്യമായ കായിക ഉപകരണങ്ങൾ സൗജന്യമായി നൽകുവാനും താല്പര്യം കാണിക്കേണ്ടതുണ്ട്.
വോട്ടിംഗ്ജനാധിപത്യപരമാണെങ്കിലുംഉത്തരേന്ത്യയിലെ ജന്മിത്തത്തിന്റെ മറ്റൊരു പര്യായംകൂടി പ്രവാസലോകത്തെ സമ്മതിദാനത്തിന് അവകാശപെടാനുണ്ട്. വാണിജ്യമേധാവികൾ സ്വന്തം കാശുകൊടുത്തു തങ്ങളുടെസ്ഥാപനത്തിലെ ജീവനക്കാരെതാല്പര്യമുള്ള സംഘടനകളിൽ അംഗത്വമെടുപ്പിച്ച് വോട്ടുറപ്പാക്കുമ്പോൾ തോറ്റുപോകുന്നത് ജനാധിപത്യമാണ്. ഫെബ്രുവരി 24 ന് വെള്ളിയാഴ്ച്ച ഓൺ ലൈനിലൂടെ നടക്കുന്ന തെരെഞ്ഞെടുപ്പിന്റെ ഫലം അന്നുതന്നെ എംബസി ഔദ്യോഗികമായി പ്രഖ്യാപിക്കും.
ഷഫീക് അറക്കൽ