Qatar
ഇന്ത്യ-ഖത്തര്‍ വിമാന സര്‍വീസ് എയര്‍ ബബിള്‍ കരാര്‍ കാലാവധി നീട്ടി
India-Qatar Air Service air bubble contract extended
ദോഹ: ഖത്തറിനും ഇന്ത്യയ്ക്കും ഇടയില്‍ എയര്‍ ബബിള്‍ കരാര്‍ പ്രകാരം ആരംഭിച്ച പ്രത്യേക വിമാന സര്‍വീസ് കാലാവധി നീട്ടിയതായി ഖത്തര്‍ വ്യോമയാന മന്ത്രാലയം അറിയിച്ചു. ഇന്ത്യന്‍ വ്യോമയാന മന്ത്രാലയത്തിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് കരാര്‍ കാലാവധി നീട്ടി നൽകിയത്.
ഒക്ടോബര്‍ 31 വരെയോ അതല്ലാത്ത പക്ഷം അന്താരാഷ്ട്ര വിമാന സര്‍വീസ് സാധാരണ നിലയില്‍ ആരംഭിക്കുന്നത് വരെയോ ഈ സര്‍വീസ് തുടരുമെന്ന് ഖത്തര്‍ സര്‍ക്കാര്‍ ഇന്ത്യന്‍ വ്യോമയാന മന്ത്രാലയത്തിന് നല്‍കിയ കത്തില്‍ പറയുന്നു. നിലവിലുള്ള കരാർ ഈ മാസം 31 ന് അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനം.
ധാരാളം അത്യാവശ്യ യാത്രക്കാർ ഖത്തര്‍ റീഎന്‍ട്രിക്ക് വേണ്ടി അപേക്ഷ കൊടുത്ത് കാത്തിരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഇത്തരത്തിലൊരു ഇടപെടലുണ്ടായത്