India

വാക്സിനേഷനിലൂടെ ഇന്ത്യ പുതുചരിത്രപരമെഴുതി; പ്രധാനമന്ത്രി നരേന്ദ്ര മോദി

India makes new history through vaccination; Prime Minister Narendra Modi

ന്യൂഡൽഹി: 100 കോടി വാക്സിനെന്ന അസാധാരണ ലക്ഷ്യം രാജ്യം കൈവരിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യം വളരെ നേരത്തെ ഈ നേട്ടം കൈവരിച്ചു. ഇത് നവഭാരതത്തിന്റെ പ്രതീകമാണ്. നൂറു കോടി എന്നത് ഒരു ചെറിയ സംഖ്യയല്ല. ഇതൊരു നാഴികക്കല്ലാണെന്നും അദ്ദേഹം വ്യക്തമാക്കി.

കൊവിഡ് പ്രതിസന്ധിയെ അതിജീവിക്കാൻ ഇന്ത്യക്ക് കഴിയുമോയെന്ന് ചോദിച്ചവര്‍ക്കുള്ള മറുപടിയാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇത് ഓരോ ഇന്ത്യാക്കാരന്റെയും വിജയമെന്നും അദ്ദേഹം വ്യക്തമാക്കി.രാജ്യം കൊറോണയിൽ നിന്നും കൂടുതൽ സുരക്ഷിതമെന്ന് ലോകം വിലയിരുത്തും. 100 കോടി ഡോസ് വാക്സിനേഷനിലൂടെ രാജ്യം പുതുചരിത്രമെഴുതിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയാണ് കൊവിഡ് 19. വാക്സിനേഷനിൽ വിഐപി കള്‍ച്ചറില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.

എല്ലാവരും ഇന്ത്യയേയും മറ്റ് രാജ്യങ്ങളേയുമായി താരതമ്യം ചെയ്ത് പരിശോധിക്കുന്നു. പക്ഷെ ഒരു കാര്യം ഓര്‍ക്കേണ്ടതുണ്ട്, ഇന്ത്യയുടെ ഉത്ഭവസ്ഥലം വളരെ വ്യത്യസ്ഥമാണ്.ഏറെ നാളുകളായി, മറ്റ് രാജ്യങ്ങൾ എല്ലായ്പ്പോഴും മരുന്നിന്റെ കാര്യത്തിലും വാക്സിനേഷനിലും പങ്കെടുക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യക്ക് ഇത് ചെയ്യാൻ സാധിക്കുമോ എന്ന് എല്ലാവരും ചോദിച്ചു. എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരമാണ് 100 കോടി വാക്സിൻ ജബ്സെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്നലെയാണ് രാജ്യത്ത് 100 കോടി വാക്സിനേഷൻ പൂര്‍ത്തിയായത്. അതിൽ ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി രംഗത്തുവന്നിരുന്നു.

പ്രധാനമന്ത്രി ഇന്നലെ ഡൽഹിയിലെ ഡോ റാം മനോഹർ ലോഹ്യ ആശുപത്രി സന്ദർശിക്കുകയും ആശുപത്രി അധികൃതരുമായി സംസാരിക്കുകയും ചെയ്തിരിന്നു. ആശുപത്രി സന്ദർശനത്തെക്കുറിച്ച് മോദിയും ട്വീറ്റ് ചെയ്തിരുന്നു.വാക്‌സിൻ വിതരണത്തിലെ ചരിത്രനേട്ടത്തിന് പിന്നിൽ ആരോഗ്യരംഗത്തെ മുന്നണിപ്പോരാളികളുടേയും 130 കോടി ജനങ്ങളുടേയും ഇന്ത്യൻ ശാസ്ത്രത്തിന്റേയും പ്രയത്‌നമാണെന്ന് പ്രധാനമന്ത്രി പ്രശംസിച്ചിരുന്നു. ജനുവരി 16 ന് തുടങ്ങിയ വാക്സിനേഷന്‍ യജ്ഞം ഒമ്പത് മാസം കൊണ്ടാണ് 100 കോടി പിന്നിട്ടത്. ഇതോടെ ചൈനക്ക് പിന്നാലെ വാക്സിനേഷനില്‍ നൂറ് കോടി പിന്നിടുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറി.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button