India

പബ്‌ജി അടക്കം 118 ചൈനീസ് ആപ്പുകള്‍ നിരോധനം ഏർപ്പെടുത്തി ഇന്ത്യ.

India bans 118 Chinese apps, including Pubg

പബ്‌ജി അടക്കം 118 ചൈനീസ് ആപ്പുകള്‍ നിരോധനം ഏർപ്പെടുത്തി ഇന്ത്യ. ഇന്‍ഫൊര്‍മേഷൻ ആന്റ് ടെക്നോളജി മന്ത്രാലയമാണ് നിരോധനം ഏർപ്പെടുത്തിയത്. അതിർത്തിയിൽ ചൈനയുമായി പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഇത്തരത്തിൽ നിരോധനം. ഇന്ത്യയുടെ പരമാധികാരവും സമഗ്രതയും, ഇന്ത്യയുടെ പ്രതിരോധം, സുരക്ഷ എന്നിവ മുൻനിർത്തിയാണ് ഈ നീക്കമെന്ന് സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.

ഇൻ‌ഫർമേഷൻ ടെക്നോളജി ആക്ടിന്റെ സെക്ഷൻ 69 എ പ്രകാരം മൊബൈൽ ഗെയിം നിരോധിച്ചിരിക്കുന്നത്. കണക്കുകള്‍ അനുസരിച്ച് നിലവിൽ 33 ദശലക്ഷം ആളുകളാണ് പബ്ജി ഗെയിം കളിക്കുന്നത്. ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുകയും വ്യക്തി വിവര സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുകും ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് 118 ആപ്പുകള്‍ കൂടി നിരോധിക്കുവാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിക്കുകയായിരുന്നു. പബ്ജിക്ക് പുറമെ, കാം കാര്‍ഡ്, ബെയ്ഡു, കട് കട്, ട്രാന്‍സെന്‍ഡ് എന്നിങ്ങനെയുള്ള ആപ്പുകളും നിരോധിച്ചിട്ടുണ്ട്.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button