Qatar

ഇൻകാസ് ഖത്തർ നാദാപുരം നിയോജക മണ്ഡലം ജേഴ്‌സി പ്രകാശനവും ട്രോഫി അനാച്ഛാദനവും നടത്തി

Incas Qatar Nadapuram Constituency Jersey Release and Trophy Unveiling

ദോഹ: ഖത്തർ നാഷണൽ ദിനത്തോട് അനുബന്ധിച്ച് ഇൻകാസ് ഖത്തർ നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ബീവീസ് റെസ്റ്റോറന്റ് – ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ജേഴ്‌സി പ്രകാശനവും, ട്രോഫി അനാച്ഛാദനവും സംഘടിപ്പിച്ചു. ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് അൻവർ സാദത്ത്,ഒ ഐ സി സി ഗ്ലോബൽ വൈസ് പ്രസിഡന്റ് ഉസ്മാൻ കെ കെ, ഗ്ലോബൽ ജനറൽ സെക്രട്ടറി സിദ്ധീഖ് പുറായിൽ, കോഴിക്കോട് ജില്ല ഇൻകാസ് പ്രസിഡന്റ് അഷ്‌റഫ് വടകര, ഖത്തർ ബാഡ്മിന്റൺ മുൻ മുഖ്യ പരിഷീലകൻ മനോജ് സാഹിബ് ജാൻ എന്നിവർക്ക് കൈമാറി ഇൻകാസ് ഖത്തർ നാദാപുരം നിയോജക മണ്ഡലം പ്രസിഡന്റ് ഷാഹിദ് വി പി, ജനറൽ സെക്രട്ടറി ജിതേഷ് നരിപ്പറ്റ എന്നിവർ നിർവ്വഹിച്ചു.

ടൂർണമെന്റിനാവശ്യമായ ട്രോഫികൾ എൻ വി ബി എസ്‌ ബാഡ്മിന്റൺ അക്കാദമി ഡയറക്ടർ ബേനസീർ മനോജ് നാദാപുരം നിയോജക മണ്ഡലം ഭാരവാഹികൾക്ക് നൽകി നിർവ്വഹിച്ചു. എൻ വി ബി എസ്‌ ബാഡ്‌മിന്റൺ അക്കാദമിയിൽ നടന്ന വർണ്ണശബളമായ ചടങ്ങിൽ നിയോജക മണ്ഡലം ട്രഷറർ അബ്ദുല്ല പൊന്നങ്കോടൻ, അൻസാർ കൊല്ലാടൻ, ഗഫൂർ പി സി, നജീബ് തൗഫീഖ്, അൽതാഫ് ഓ കെ എന്നിവർ പങ്കെടുത്തു.

ഡിസംബർ 17, 18 തിയ്യതികളിൽ കേംബ്രിഡ്ജ് ബോയ്സ് സ്‌കൂൾ ബാഡ്മിന്റൺ കോർട്ടിൽ വെച്ച് സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ വിവിധ രാജ്യങ്ങളിലെ 120 ഓളം പ്രഗത്ഭരായ കളിക്കാർ മാറ്റുരയ്ക്കും.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button