Qatar

ചമയങ്ങളില്ലാതെ മമ്മൂഞ്ഞി നാടണഞ്ഞു; ഇൻകാസിന്റെ സ്നേഹോഷ്മളമായ യാത്രയയപ്പ്

Incas Qatar given a Warm farewell to Mammoonji

ദോഹ: പ്രവാസ ജീവിതത്തെ വേഷപ്രച്ഛന്നനാക്കിയ മമ്മൂഞ്ഞി ചമയങ്ങളില്ലാതെ നാട്ടിലേക്കുമടങ്ങി. ഇന്ത്യൻഎംബസ്സിയുടെയും,ഇന്ത്യൻ കമ്മ്യുണിറ്റിയുടെയും ആഘോഷങ്ങളിൽ മഹാന്മാരുടെ വേഷപ്രച്ഛന്നനായെത്തുന്ന ദോഹമലയാളികളുടെ മമ്മൂഞ്ഞി പതിറ്റാണ്ടുകൾ പിന്നിടുന്ന പ്രവാസ ജീവിതവേഷമഴിച്ചുനാട്ടിലേക്ക് മടങ്ങി.

സ്വാതന്ത്രദിനാഘോഷത്തിലും, റിപ്പബ്ലിക്ദിനാചരണത്തിലും ഗാന്ധിയും, നെഹ്രുവും മുതൽ മണ്മറഞ്ഞ മഹാന്മാരുടെ പ്രച്ഛന്നവേഷത്തിലെത്തുന്ന മമ്മൂഞ്ഞിക്ക് ഇൻകാസ് ഖത്തർ കഴിഞ്ഞദിവസം സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി.

ഇന്ത്യൻ കമ്മ്യുണിറ്റിയുടെയും, മലയാളിസൗഹൃദകൂട്ടായ്മകളുടെയും ആഘോഷപരിപാടികളിൽ മഹാന്മാരുടെയും, നവോത്ഥാനനായകരുടെയും വേഷപകർച്ചയിലെത്തുന്ന മമ്മൂഞ്ഞി കഴിഞ്ഞ റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടിയിൽ ഇന്ത്യൻ എംബസ്സി അങ്കണത്തിൽ ശ്രീനാരായണഗുരുവിന്റെ വേഷത്തിലാണെത്തിയത്.

കോൺഗ്രസ്സ് അനുഭാവസംഘടനയുടെ സജീവപ്രവർത്തകൻ കൂടിയായ മമ്മൂഞ്ഞിക്ക് ഖത്തർ ഇൻകാസ് പ്രസിഡണ്ട് സമീർ ഏറാമല സ്നേഹോപഹാരം കൈമാറി.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button