ദോഹ: നീണ്ട നാല്പത്തിനാല് വര്‍ഷത്തെ പ്രവാസിജീവിതം ഖത്തറില്‍ പൂര്‍ത്തിയാക്കിയതിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന ഇന്‍കാസ് കണ്ണൂര്‍ ജില്ലാ എക്സിക്യുട്ടീവ് അംഗം പവിത്രന്‍ പാറാലിന് യാത്രയയപ്പ് നല്‍കി. കോവിഡ് നിയന്ത്രണങ്ങള്‍ നിമിത്തം വെബിനാറില്‍ സംഘടിപ്പിച്ച യോഗത്തില്‍ കെ പി സി സി മെംബര്‍ വി രാധാകൃഷ്ണന്‍ മാസ്റ്റര്‍ മുഖ്യാഥിതിയായി പങ്കെടുത്തു.
ജില്ലാ ആക്ടിങ്ങ് പ്രസിഡന്‍റ് ജയചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സുരേഷ് കാര്യാട്, നിയാസ് ചെരിപ്പത്ത്, അബ്ദുള്ള പള്ളിപ്പറമ്പ്, ശ്രീരാജ് ചൊവ്വ,ഷമീര്‍ മട്ടന്നൂര്‍, ജെനിറ്റ് ജോബ്, സുനില്‍ കുമാര്‍, ജംനാസ് മാലൂര്‍, അമീന്‍ അരോമ, അഭിഷേക് മാവിലായി, മുഹമ്മദ് എടയന്നൂര്‍, ഹക്കീം മുണ്ടേരി, ശിവാനന്ദന്‍, പ്രശോഭ്, മാലി മെരുവമ്പായി തുടങ്ങിയവര്‍ സംസാരിച്ചു. നിഹാസ് കൊടിയേരി സ്വാഗതവും റഷീദ് പേരാവൂര്‍ നന്ദിയും പറഞ്ഞു.