ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ഇൻകാസ് മലപ്പുറത്തിന്റെ രക്തദാന ക്യാമ്പ്.
Incas Malappuram Blood Donation Camp
ദോഹ. കൊറോണയെന്ന മഹാമാരിയിൽ ലോകം വിറങ്ങലിച്ചു നിന്നപ്പോൾ ഖത്തറെന്ന രാജ്യം വേർത്തിരിവു കാണിക്കാതെ കാണിച്ച സ്നേഹത്തിനു പകരമായി ഇൻകാസ് ഖത്തർ മലപ്പുറം ജില്ലാ കമ്മിറ്റി ആസ്റ്റർ വളണ്ടിയേഴ്സിന്റെയും അൽസുവൈദി ഗ്രൂപ്പിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് വെള്ളിയാഴ്ച ഉച്ചക്കു 2 മണി മുതൽ 6 മണി വരെ ഹമദ് ബ്ലഡ് ഡോണേഴ്സ് സെന്ററിൽ വച്ചു നടന്നു. നിരന്തരമായി ഇൻകാസിന്റെ പല ജില്ലാ കമ്മിറ്റികളും നടത്തിക്കൊണ്ടിക്കെ രക്തദാനതിന് ശേഷവും ജനബാഹുല്ല്യം കൊണ്ട് ഇൻകാസ് മലപ്പുറം വേറിട്ടു നിന്നു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഒട്ടധികം പേർ രക്തം ദാനം ചെയ്തു പങ്കാളികളായതാണു ശ്രദ്ധേയമായതു.
ഐസിസി പ്രസിഡണ്ട് ശ്രീ എ പി മണികണ്ഠൻ, ഐസിബിഎഫ് ജ:സെക്രട്ടറി ശ്രീ ജൂട്ടാസ് പോൾ, ഇൻകാസ് പ്രസിഡണ്ട് സമീർ ഏറാമല, ഗ്ലോബൽ കമ്മിറ്റി ഭാരവാഹികളായ ജോപ്പച്ചൻ തെക്കേകുറ്റ്, മുഹമ്മദലി പൊന്നാനി തുടങ്ങിയ നേതാക്കളും സെൻട്രൽ കമ്മിറ്റി,മലപ്പുറം ജില്ലാ കമ്മിറ്റി, മറ്റിതര ജില്ലാ,യൂത്ത് വിങ്ങ് കമ്മിറ്റി ഭാരവാഹികളും സന്നിഹിതരായിരുന്നു.
ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പരിപാടി സംഘാടക സമിതി സലീം ഇടശ്ശേരി, പിസി നൗഫൽ കട്ടുപ്പാറ, അനീസ് കെടി വളപുരം,അഷ്റഫ് വകയിൽ, സിഎ സലാം, ബഷീർ കുനിയിൽ,ഹമീദ് ചെറവല്ലൂർ തുടങ്ങിയവർ നേതൃത്വം നൽകി.