Qatar

ഇൻകാസ് ഗാന്ധിജയന്തി – പ്രസംഗമല്‍സര വിജയികളെ പ്രഖ്യാപിച്ചു.

Incas Gandhi Jayanti - Winners of Speech Competition Announced

ദോഹ: ഇന്‍കാസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഗാന്ധിജയന്തിയോട്  അനുബന്ധിച്ച് സംഘടിപ്പിച്ച ഓണ്‍ലൈന്‍ പ്രസംഗമല്‍സരത്തിലെ വിജയികളെ വെബിനാര്‍ വഴി സംഘടിപ്പിച്ച ചടങ്ങില്‍ വച്ച് പ്രഖ്യാപിച്ചു. ഇന്‍കാസ് കണ്ണൂര്‍ ജില്ലാ ആക്ടിങ്ങ് പ്രസിഡണ്ട് ജയചന്ദ്രന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കണ്ണൂര്‍ ഡിസി സി പ്രസിഡണ്ട്  ശ്രീ. സതീശന്‍ പാച്ചേനി മുഖ്യാഥിതിയായിരുന്നു. ചെറുകഥാകൃത്ത് നവീന പുതിയോട്ടില്‍ വിജയികളെ പ്രഖ്യാപിച്ചു.

ഡാരിസ് ബെന്നി, വെളിമാനം എച്ച് എസ് എസ് ഒന്നാം സ്ഥാനവും , ടോം തോമസ്സ്, സാന്തോം എച്ച് എസ് എസ് കൊളക്കാട് രണ്ടാം സ്ഥാനവും, സനൂയ സന്തോഷ്, വലിയന്നൂര്‍ യു പി എസ് മൂന്നാം സ്ഥാനവും നേടി.

ഒ ഐ സി സി ഗ്ലോബല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് കെ കെ ഉസ്മാന്‍ യോഗം ഉല്‍ഘാടനം ചെയ്തു.  സംഘാട സമിതി കണ്‍വീനര്‍ ജെനിറ്റ് ജോബ് വിഷയാവതരണവും. ജോ. കണ്‍വീനര്‍ സഫീര്‍ കരിയാട് ഫേസ് ബുക്ക് കോണ്‍ടസ്ററ് വിശദീകരണവും നടത്തി. സന്ദീപ് കെ സി, വിദ്യ രഞ്ജിത്ത്, ഫര്‍ഹാന്‍ എന്നിവര്‍ വിധികര്‍ത്താക്കളായി. ഐ സി സി പ്രസിഡണ്ട് മണികണ്ഠന്‍ എ പി, കെ എം സി സി പ്രസിഡണ്ട് SAM ബഷീര്‍, സുരേഷ് കരിയാട്, ജോപ്പച്ചന്‍ തെക്കേക്കുറ്റ്, നിയാസ് ചെരിപ്പത്ത്, ഹൈദര്‍ ചുങ്ക ത്തറ, ഇ എം നാസര്‍, അഡ്വ. സുനില്‍കുമാര്‍, ജോര്‍ജ് കുരുവിള, കെ വി ബോബന്‍, ഷംസുദീന്‍ ഇസ്മയില്‍, അഷ്റഫ് വടകര, അബ്ദുള്ള പള്ളിപ്പറമ്പ്, ശ്രീരാജ്  ചൊവ്വ, ഷമീര്‍ മട്ടന്നൂര്‍, സഞ്ജയ് അലവില്‍, നിയാസ് ചിറ്റാലിക്കല്‍, അനില്‍ അഴീക്കോട്, മാലി മെരുവമ്പായി, തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ജന: സെക്രട്ടറി നിഹാസ് കൊടിയേരി സ്വാഗതവും ജോ ട്രഷറര്‍ അബ്ദുള്‍ റഷീദ് നന്ദിയും പറഞ്ഞു.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button