ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ഗാന്ധി ജയന്തി ദിനത്തിൽ ഇൻകാസ് എറണാകുളം രക്തദാന ക്യാമ്പ്
Incas Ernakulam Blood Donation Camp on Gandhi Jayanti
ദോഹ: കോവിഡ് കാലത്ത് സ്വദേശിയെന്നോ വിദേശിയെന്നോ ഉള്ള വിവേചനം കൂടാതെ, ഖത്തർ എന്ന മഹാരാജ്യം പ്രവാസികളോട് കാണിച്ച വേർതിരിവില്ലാത്ത കരുതലിന് നന്ദിസൂചകമായും, നിയമസഭാ സാമാജികത്വത്തിന്റെ 50 വർഷം പൂർത്തിയാക്കുന്ന ഉമ്മൻ ചാണ്ടിക്ക് ആദരവ് പ്രകടിപ്പിച്ചു കൊണ്ടും ഖത്തർ ഇൻകാസ് എറണാകുളം ജില്ലാ കമ്മിറ്റി ഒക്ടോബർ 2 ന് ഹമദ് ബ്ലഡ് ഡോണർ സെന്ററുമായി സഹകരിച്ച് സംഘടിപ്പിച്ച രക്തദാന ക്യാമ്പ് വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ഇൻകാസ് എറണാകുളം ജില്ലാ പ്രസിഡന്റ് കെ.വി. ബോബൻ, ഭാരവാഹികളായ ഡേവിസ്സ് ഇടശ്ശേരി, കെ.ബി. ഷിഹാബ്, വി.എസ്. അബ്ദുൾ റഹ്മാൻ, ഷമീർ പൊന്നൂരാൻ, ടി.പി. റഷീദ്, എം.പി.മാത്യു, ബിനീഷ്. കെ.എ, ജയ്സൻ മണവാളൻ, ഷിജു കാര്യാക്കോസ്, പി.ആർ. ദിജേഷ്, റിഷാദ് മൊയ്തീൻ, എം.പി. നാദിർഷാ, ലിൻസ് വർഗ്ഗീസ്, ജിബിൻ മാത്യു, അബൂബക്കർ, അബ്ബാസ് ഓലിക്കര, എൽദോ അബ്രഹാം, നഫീർ കരീം, അബ്ദുൾ റസാഖ്, ജെസ്സിൽ, നബീൽ നസീർ തുടങ്ങിയവർ നേതൃത്വം നല്കി.
ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐ. സി.ബി.എഫ് മാനേജിംഗ് കമ്മിറ്റി മെമ്പർ ജൂട്ടസ്സ് പോൾ, ഓ.ഐ.സി.സി – ഇൻകാസ് നേതാക്കളായ ജോപ്പച്ചൻ തെക്കെക്കൂറ്റ്, മുഹമ്മദാലി പൊന്നാനി, അൻവർ സാദത്ത്, ഹഫീസ് മുഹമ്മദ്, കമാൽ കല്ലാത്തയിൽ, ബഷീർ തുവാരിക്കൽ, മനോജ് കൂടൽ, നെബു ജോയി, സിറാജ് പാലൂർ, കരീം നടക്കൽ, പ്രദീപ് പിള്ള, നിഹാസ് കണ്ണൂർ, ജയപാൽ തിരുവനന്തപുരം, ഷിബു സുകുമാരൻ, നൗഷാദ്. ടി.കെ. ഫാസിൽ ആലപ്പുഴ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ഐ.സി.ബി.എഫ് ഇൻഷുറൻസ് പദ്ധതിയിൽ ചേരുന്നതിനുള്ള സൗകര്യവും ക്യാമ്പിൽ ഒരുക്കിയിരുന്നു. രക്തം ദാനം ചെയ്തവർക്ക് സർട്ടിഫിക്കറ്റുകളും ആസ്റ്റർ മെഡിക്കൽ സെന്റർ നല്കുന്ന സൗജന്യ ഹെൽത്ത് ചെക്കപ്പ് വൗച്ചറുകളും നൽകി .