Qatar
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 62,212 പുതിയ കോവിഡ് ബാധിതര്‍, 837 മരണം
In the last 24 hours in the country, there were 62,212 new Covid cases and 837 deaths
ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്ത് 62,212 പുതിയ കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടയിൽ 837 പേർ മരണത്തിന് കീഴടങ്ങി. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 74,32,681 ആയി ഉയർന്നു.
നിലവിൽ 7,95,087 പേരാണ് ചികിത്സയിലുളളത്. 65,24,596 പേർ രോഗമുക്തി നേടി. കോവിഡ് 19 ബാധിച്ച് ഇതുവരെ മരിച്ചത് 1,12,998 പേരാണ്.